താളം തെറ്റുന്ന യുവത്വം: റസിഡന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉദ്ഘാടനം 19ന്

താളം തെറ്റുന്ന യുവത്വം: റസിഡന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉദ്ഘാടനം 19ന്

കോഴിക്കോട്: പുതുതലമുറ ലഹരിക്കടിമപ്പെടാതിരിക്കാന്‍ 40, 41, 42 വാര്‍ഡുകളിലെ 40 റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉദ്ഘാടനം 19ന് ഞായര്‍ വൈകീട്ട് അഞ്ച് മണിക്ക് മേയര്‍ ബീന ഫിലിപ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാല്മണിക്ക് നല്ലളം ബസാറില്‍ നിന്ന് അരീക്കാടിലേക്ക് ലഹരിവിരുദ്ധ സന്ദേശ ബൈക്ക്‌റാലി നടത്തും. സിറ്റി പോലിസ് കമ്മീഷണര്‍ രാജ്പാല്‍ മീണ ഐ.പി.എസ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. ചെയര്‍മാന്‍ കെ.പി അബ്ദുസലാല്‍ അധ്യക്ഷത വഹിക്കും. നല്ലളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ ബോസ്, എക്‌സൈസ് ഫറോക്ക് റെയ്ഞ്ച് ഓഫിസര്‍ മനോജ് പടിക്കത്ത്, കൗണ്‍സിലര്‍മാരായ റഫീന അന്‍വര്‍, അജീബ ഷമീല്‍, മൈമൂനത്ത് ടീച്ചര്‍ ആശംസ നേരും. കണ്‍വീനര്‍ മുള്ളത്ത് റഫീഖ് സ്വാഗതവും കെ.പി നിഷാദ് നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി അബ്ദുസലാല്‍, നൗഷാദ് ബാബു, ദേവരാജന്‍, അബ്ദുള്‍ ലത്തീഫ്, കോയാമു നല്ലളം എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *