സമാന്തര ഇന്റലിജന്‍സ് സംഘം : മനീഷ് സിസോദിയക്കെതിരെ സി ബി ഐ യുടെ പുതിയ കേസ്

സമാന്തര ഇന്റലിജന്‍സ് സംഘം : മനീഷ് സിസോദിയക്കെതിരെ സി ബി ഐ യുടെ പുതിയ കേസ്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയക്ക് എതിരെ സി ബി ഐ അഴിമതി നിരോധന നിയമപ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സമാന്തര ഇന്റലിജന്‍സ് സംഘത്തെ രൂപീകരിച്ചു നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് കേസ്. കേസെടുത്തു അന്വേഷണം നടത്താന്‍ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐക്ക് അനുമതി നല്‍കിയിരുന്നു. വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചു രഹസ്യ സംഘം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു എന്നാണ് കണ്ടെത്തല്‍. സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഒരു കോടി രൂപ ഖജനാവില്‍ നിന്നും അനുവദിച്ചു എന്നും കണ്ടെത്തിയിരുന്നു.

അതിനിടെ ഡല്‍ഹി മദ്യ നയകേസില്‍ ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിത ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരായില്ല. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിനെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ആണ് ഹാജരാകാതിരുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായും ഇഡിയെ അഭിഭാഷകന്‍ വഴി അറിയിച്ചു. ആവശ്യപ്പെട്ട രേഖകള്‍ ഇന്ന് കവിതയുടെ അഭിഭാഷകന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Share

Leave a Reply

Your email address will not be published. Required fields are marked *