സമാധാന നൊബേല്‍ പുരസ്‌കാരത്തിന് പ്രധാനമന്ത്രി മോദിയെ പരിഗണിക്കുന്നു:  അസ്‌ലെ തോജെ

സമാധാന നൊബേല്‍ പുരസ്‌കാരത്തിന് പ്രധാനമന്ത്രി മോദിയെ പരിഗണിക്കുന്നു:  അസ്‌ലെ തോജെ

ന്യൂഡല്‍ഹി: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി നൊബേല്‍ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡര്‍ അസ്ലെ തോജെ. സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

മോദിക്ക് പുരസ്‌കാരം ലഭിക്കുകയാണെങ്കില്‍ അത് അര്‍ഹതയുള്ള നേതാവിനു ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്നും നരേന്ദ്ര മോദിയുടെ ആരാധകനാണ് താനെന്നും തോജെ വ്യക്തമാക്കി. വിശ്വസ്തനായ നേതാവാണ് മോദിയെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള കഴിവുള്ള നേതാവാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

2018 ല്‍ സോള്‍ സമാധാന പുരസ്‌കാരം മോദിക്ക് ലഭിച്ചിരുന്നു. അന്താരാഷ്ട്ര സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് അന്ന് പുരസ്‌കാരം ലഭിച്ചത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *