കിലെ പരിശീലന പരിപാടി സംഘടിപ്പിച്ചു

കിലെ പരിശീലന പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: കേരളത്തിലെ തൊഴിലാളികളുടെയും തൊഴില്‍ മേഖലയുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റി (കിലെ) ന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഖാദി – അനുബന്ധ തൊഴിലാളികള്‍ക്കായി കോഴിക്കോട് വുഡീസ് ഹോട്ടലില്‍ വച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. കിലെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി.കെ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഖാദി ബോര്‍ഡ് മാര്‍ക്കറ്റിങ് ഓഫിസര്‍ ടി. ബൈജു അധ്യക്ഷത വഹിച്ചു. 80 ലധികം പേര്‍ പങ്കെടുത്ത പരിപാടിക്ക് ഖാദി & വില്ലേജ് ഇന്റസ്ട്രീസ് ബോര്‍ഡ്, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കെ.കെ ചാന്ദിനി, കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. കൃഷ്ണ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *