ജോലിക്ക് പകരം ഭൂമി : കോഴക്കേസില്‍ ലാലുപ്രസാദ് യാദവിനും ഭാര്യക്കുമുള്‍പ്പെടെ 14 പേര്‍ക്ക് ജാമ്യം

ജോലിക്ക് പകരം ഭൂമി : കോഴക്കേസില്‍ ലാലുപ്രസാദ് യാദവിനും ഭാര്യക്കുമുള്‍പ്പെടെ 14 പേര്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി : ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയ കേസില്‍ ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിയുമുള്‍പ്പെടെ 14 പേര്‍ക്ക് ജാമ്യം. ഡല്‍ഹി കോടതിയാണ് അമ്പതിനായിരം രൂപ ആള്‍ജാമ്യത്തില്‍ ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരെ സിബിഐ കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ലാലുപ്രസാദിനും ഭാര്യക്കും പുറമെ കേസില്‍ മക്കളായ മിസ, ഹേമ എന്നിവരുള്‍പ്പെടെ 12 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ജോലി നല്‍കിയതിന് പകരമായി കുറഞ്ഞ വിലയ്ക്ക് ലാലുവും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. 2022 മേയിലാണ് സി.ബി.ഐ കേസെടുത്തത്.

കേസില്‍ തേജസ്വി യാദവിന്റെ വീട്ടിലുള്‍പ്പെടെ 24 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. പാട്‌ന, റാഞ്ചി, മുംബൈ, ബീഹാര്‍ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലും പരിശോധന നടന്നു. കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദിനേയും ഭാര്യ റാബ്രി ദേവിയേയും കഴിഞ്ഞ ചൊവ്വാഴ്ച്ച സിബിഐ ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളുള്‍പ്പെടെ 16 ഇടങ്ങളില്‍ അന്ന് പരിശോധന നടത്തിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *