വരന്തരപ്പിള്ളി : ഇന്ന് ലോകത്ത് അലോപ്പതി ചികിത്സ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഒരു ചികിത്സ രീതിയായ അക്യുപങ്ചർ. അതിന്റെ
പനാസിയ എന്ന സ്ഥാപനം വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിത സുധാകരനും, സൗജന്യ ക്യാമ്പ് ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടവും ഉൽഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ജോൺ തുലാപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
അക്യുപങ്ചറിനെ കുറിച്ച് സീനിയർ അക്യുപങ്ചർ പ്രാക്ടീഷണർ അബ്ദുള്ള വൈദ്യർ ക്ലാസ് നയിച്ചു. ഹീലർ കെ.എച്ച്. ഷക്കീല, അഡ്വ: സി.ടി.ജോഫി, ബഫീഖ് ബക്കർ , രാഘവൻ മുളങ്ങാടൻ, ഹീലർ സൈതലവി എന്നിവർ പ്രസംഗിച്ചു.