മാഹിയില്‍ ഗ്യാസ് സിലിണ്ടറിന് 300 രൂപ സബ്‌സിഡി

മാഹിയില്‍ ഗ്യാസ് സിലിണ്ടറിന് 300 രൂപ സബ്‌സിഡി

പുതുച്ചേരി: 12 വര്‍ഷങ്ങള്‍ക്ക് ശേഷം പുതുച്ചേരി നിയമസഭയില്‍ സമ്പൂര്‍ണ ബജറ്റവതരിപ്പിച്ചു. ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി രംഗസാമി 11,600 കോടി രൂപയുടെ ബജറ്റാണവതരിപ്പിച്ചത്. ഒരുവര്‍ഷം 12 വരെ ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് 300 രൂപ സബ്‌സിഡി നല്‍കും, ഈ വര്‍ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലേപ്പ്‌ടോപ്പ് നല്‍കും, 70 മുതല്‍ 79 വയസ് വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ സഹായധനം 3500 ആയി വര്‍ധിപ്പിക്കും. പിറക്കുന്ന പെണ്‍ കുഞ്ഞുങ്ങളുടെ പേരില്‍ 50,000രൂപ ബാങ്കില്‍ നിക്ഷേപിക്കും, 50 പുതിയ വൈദ്യുതി ബസുകള്‍ വാങ്ങും, പട്ടികജാതി സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര, തെരുവുവിളക്കുകള്‍ മുഴുവന്‍ എല്‍.ഇ.ഡിയാക്കും, സെര്‍വിക്കല്‍ ക്യാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും എല്ലാ സ്ത്രീകള്‍ക്കും നിര്‍ബന്ധിത പരിശോധന, മാഹി ജനറല്‍ ആശുപത്രിക്ക് പുതിയ ഇന്‍കുബേറ്ററും ജനറേറ്ററും നല്‍കും, പള്ളൂര്‍-മാഹി ആശുപത്രികളിലെ കാഷ്വാലിറ്റികളില്‍ എമര്‍ജന്‍സി വാര്‍ഡ് നിര്‍മിക്കും, സെമിനാര്‍ ഹാള്‍ നവീകരിക്കും, എസ്.പി ഓഫീസ് കം വി.ഐ.പി സ്യൂട്ട് നിര്‍മിക്കും നബാര്‍ഡ് വായ്പ 66.65 കോടി ഉള്‍പ്പെടെ 381.23 കോടി ചെലവില്‍ മാഹിയിലെ പുഴയോര നടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കും, പുതുച്ചേരി, മാഹി, യാനം മേഖലകളില്‍ ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്കായിഹോസ്റ്റലുകളും താല്‍ക്കാലിക അഭയകേന്ദ്രങ്ങളും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും, മാഹി, യാനം മേഖലകളില്‍ വീണ്ടും ശിശു സംരക്ഷണ സ്ഥാപനവും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും സ്ഥാപിക്കും, പുതുച്ചേരിയില്‍ ചില്‍ഡ്രന്‍ ഒബ്‌സര്‍വേഷന്‍ ഹോമും മാഹി മേഖലയില്‍ ചില്‍ഡ്രന്‍ കെയര്‍ സെന്ററും സ്ഥാപിക്കാനുള്‍പ്പെടെയുള്ള പദ്ധതികളാണ് ബജറ്റില്‍ അവതരിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *