ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ കേസില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി.പെന്‍ഷന്‍ കുടിശ്ശിക നാല് തവണകളായി നല്‍കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉത്തരവിട്ടു. ഈ മാസം പതിനഞ്ചിനകം കുടിശ്ശിക ഒറ്റതവണയായി നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്.
പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാനുള്ളവരുടെ തരംതിരിച്ചുള്ള പട്ടിക സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കുടിശ്ശികയുടെ വിശദാംശങ്ങള്‍ അടുത്ത തിങ്കളാഴ്ചക്കകം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. എത്ര പേര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുണ്ട്, ഏത്രപേര്‍ക്ക് നല്‍കി, കുടിശ്ശിക കൊടുത്തു തീര്‍ക്കാനാവശ്യമായ സമയം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി അടുത്ത തിങ്കളാഴ്ചയ്ക്കകം കുറിപ്പ് നല്‍കാനാണ് കേന്ദ്രത്തിന് കോടതിയുടെ നിര്‍ദേശം.