ദുബായ്: അന്തര്‍ദേശീയ ഓര്ഗനൈസേഷന് യു.ആര്.എഫ് ഗ്ലോബല്‍ ഫോറം പ്രഖ്യാപിച്ച അവാര്‍ഡും ഹാള്‍ ഓഫ് ഫെയിം ബഹുമതിയും എന്‍.ആര്.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് ഖത്തര്‍ ഗവണ്മെന്റ് പ്രതിനിധിയും അല്‍-റയീസ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.അഹമദ് അല്‍ റയീസിയയില് നിന്നും സ്വീകരിച്ചു. ദുബായ് ഗ്രീക്കു ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ചുനടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യു.ആര്.എഫ് മേധാവി ഡോ.സൗദീഫ് ചാറ്റര്‍ജി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഗിഫ ചെയര്‍മാര്‍ ഷുക്കൂര്‍ കിനാലൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി.ഇ.ഒ ഡോ.സുനില്‍ ജോസഫ്, എഡിറ്റര്‍ ഡോ.നിര്‍മ്മല ദേവി, കോ-ഓര്‍ഡിനേറ്റര്‍ അമാനുള്ള വടക്കാങ്ങര എന്നിവര്‍ പങ്കെടുത്തു. പത്തോളം രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ചടങ്ങില്‍ സന്നിഹിതരായിരുന്നു. അവാര്‍ഡ് ജേതാക്കള്‍ക്ക് ഫലകം, റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഹാള്‍ ഓഫ് ഫെയിം ബാഡ്ജ് എന്നിവയാണു നല്‍കിയത്.