കൊറോത്ത് റോഡ്: അഴിയൂര്‍ കൊറോത്ത് റോഡ് പനാടെമ്മല് എം.യു.പി സ്കൂളില്‍ ഹാപ്പി കിഡ്സ് ഫെസ്റ്റും വിവിധ മേഖലകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങ് ആസിഫ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. ചോമ്പാല്‍ എ.ഇ.ഒ എം.ആര് വിജയന് അനുമോദന ചടങ്ങ് നിര്‍വഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് റഹൂഫ ഹുലൈഫ, ഹെഡ്മിസ്ട്രസ് ഹസീനബീവി, സ്റ്റാഫ് സെക്രട്ടറി എ.കെ അബ്ദുള്ള, സി.കെ സാജിദ് മാസ്റ്റര്‍, ഉമ്മര്‍ ഹാജി, പത്മനാഭന്, സിദ്ധിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.