ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സിബിഐ സമന്‍സ്

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സിബിഐ സമന്‍സ്

പട്‌ന: ഭൂമി തട്ടിപ്പ് കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സി ബി ഐ സമന്‍സ്. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനാണ് നിര്‍ദേശം. ഇത് രണ്ടാം തവണയാണ് തേജസ്വി യാദവിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ എത്താന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം ഇതുവരെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയില്ല എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം തേജസ്വി യാദവിന്റെ ഡല്‍ഹി ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ വീട്ടില്‍ ഇ.ഡി നടത്തിയ പരിശോധനയില്‍ യു.എസ് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേസ കറന്‍സികളും 53 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണക്കട്ടിയും ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു.ലാലു പ്രസാദിന്റെ മക്കളായ തേജസ്വി, രാഗിണി, ചാന്ത, ഹേമ എന്നിവരുടെ വീടുകളിലാണ് ഇ.ഡി പരിശോധന നടത്തിയത്.

2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കേ റെയില്‍വേയില്‍ ജോലി നല്‍കിയതിന് പകരമായി കുറഞ്ഞ വിലയ്ക്ക് ലാലുപ്രസാദ് യാദവും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തു എന്നാണ് സി ബി ഐ ആരോപണം.കേസില്‍ മുന്‍ റെയില്‍വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയേയും സി ബി ഐ ചോദ്യം ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *