കോഴിക്കോട്: മൂന്നാമത് ഹീറോ സൂപ്പര്‍കപ്പ് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലായി ഏപ്രില്‍ മൂന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐ ലീഗിലെ 10 ടീമുകളും എസ്.എലിലെ 11 ടീമുകളും ഉള്‍പ്പെടെ 21 ടീമുകളാണ് സൂപ്പര്‍കപ്പില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ മൂന്നിന് ഐ ലീഗിലെ നോക്കൗട്ട് മത്സരങ്ങളോടു കൂടി സൂപ്പര്‍ കപ്പ് ആരംഭിക്കും. അതിനുശേഷം അതിലെ വിജയികളായ അഞ്ച് ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് 16 ടീമുകളുടെ നാല് ഗ്രൂപ്പായി മഞ്ചേരിയിലും കോഴിക്കോട്ടുമായി ഏപ്രില്‍ എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. ഈ മത്സരത്തിലെ വിജയികള്‍ക്ക് എ.എഫ്.സി കപ്പിലേക്ക് യോഗ്യത ലഭിക്കുന്നതായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ബീന ഫിലിപ്, ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സെക്രട്ടറി ജനറല്‍ ഡോ.ഷാജി പ്രഭാകരന്, കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, കോഴിക്കോട് ഡി.എഫ്.എ പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, മുന്‍ കേരള കൗണ്‍സില്‍ പ്രസിഡന്റ് പി.ടി ദാസന്, കെ.എഫ്.എയുടെ കൊമേര്‍ഷ്യല്‍ മാര്‍ക്കറ്റിങ് പാര്‍ട്ണറായ സ്കോര്‍ലൈന്‍ പ്രതിനിധി മാത്യു എന്നിവര്‍ പങ്കെടുത്തു.