കോഴിക്കോട്: കര്‍ണാടകയിലെ പ്രമുഖ ഗസല്‍ ഗായകനായ ഷാജഹാന്‍ ധാര്‍വാഡിന്റെ ഗസല്‍പ്രോഗ്രാം 14ന് വൈകീട്ട് ആറ് മണിക്ക് ടൗണ്‍ഹാളില്‍ നടക്കും. പരിപാടി വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. ഗസല്‍ ഭജന്‍സ്, കവാലി എന്നിവയാണ് അവതരിപ്പിക്കുക. ഷാജഹാന്‍ ധാര്‍വാഡിന് പുറമേ കവാലി പാടാന്‍ ഫൈസല്‍ കോഴിക്കോടും എത്തുന്നുണ്ട്. സജീവന്‍ കോഴിക്കോട്-തബല, നന്ദകുമാര്‍ തൃശൂര്‍-ഫ്‌ളൂട്ട്, മുസ്തഫ പാടൂര്‍-വയലിന്‍, ഡോ.മുഹസിന്‍ ഖാന്‍ ധാര്‍വാഡ്-സിത്താര്‍, ഉബൈദ് കോഴിക്കോട്-ഹാര്‍മോണിയം എന്നിവരും വേദിയിലണിനിരക്കും. ഗസല്‍ ഗായകന്‍ ഫിറോസ് ബാബു, മാ പ്രസിഡന്റ് സലാം കോഴിക്കോട് ആശംസകള്‍ നേരും.
1996ല്‍ കര്‍ണാടകയിലെ ഹുബ്‌ളിയിലെത്തിയ ഷാജഹാന്‍ ജോലിയില്‍ പ്രവേശിക്കുകയും 2007ല്‍ ജോലി രാജിവച്ച് സംരംഭനാവുകയും ചെയ്തു. ദി കേരള ടൈല്‍ കമ്പനി, റെഡ്‌ഫോര്‍ട്ട്ബ്രിക് ആന്റ് റൂഫിങ് സൊല്യൂഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സാരഥി കൂടിയാണദ്ദേഹം. കലാ-സാംസ്‌കാരിക കുടുംബ പശ്ചാത്തലത്തിലുള്ള ഷാജഹാന്‍ ധാര്‍വാഡിന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് സംഗീതം. കോഴിക്കോട്ടെ പ്രഥമ പരിപാടിയാണ് 14ന് നടക്കുന്നതെന്നും സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന കോഴിക്കോട്ടുകാര്‍ തന്നെ പിന്തുണക്കുമെന്ന് പ്രത്യാശിക്കുന്നതായി ഷാജഹാന്‍ ധാര്‍വാഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സജീവന്‍ കോഴിക്കോട്, നന്ദകുമാര്‍ തൃശൂര്‍ എന്നിവരും പങ്കെടുത്തു.