അവസ്ഥ മോശമെന്ന് മലനീകരണ നിയന്ത്രണ ബോര്‍ഡ്
കൊച്ചി: ബ്രഹ്‌മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു. ശുചിത്വ മിഷന്‍ ഡയറക്ടര്‍, തദ്ദേശ ഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍, ജില്ലാ കലക്ടര്‍, മലിനീകരണ നിയന്ത്രണം ബോര്‍ഡ് ചീഫ് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവര്‍ അടങ്ങുന്നതാണ് സമിതി. 24 മണിക്കൂറിനുള്ളില്‍ സമിതി ബ്രഹ്‌മപുരം സന്ദര്‍ശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ബ്രഹ്‌മപുരത്തെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് കോര്‍പറേഷനോട് കോടതി ചോദിച്ചു. തീ പൂര്‍ണമായും അണച്ചെന്ന് കോര്‍പ്പറേഷന്‍ മറുപടി നല്‍കി. എന്നാല്‍, അന്തരീക്ഷത്തില്‍ ഇപ്പോഴും പുകയുണ്ടോ എന്ന് നോക്കൂ എന്ന് കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥ ഓണ്‍ലൈനായി കാണണമെന്നും കോടതി ആവശ്യപ്പെട്ടു.എന്നാല്‍ അവസ്ഥ മോശമാണെന്ന് മലനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞു. ഖരമാലിന്യ സംസ്‌കരണത്തിന് കര്‍മ്മ പദ്ധതി സമര്‍പ്പിക്കാന്‍ തദ്ദേശ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയ കോടതി കൊച്ചിയിലെ മാലിന്യ നീക്കം നാളെ മുതല്‍ പുനഃരാരംഭിക്കമെന്നും ആവശ്യപ്പെട്ടു.