ഇന്ത്യന്‍ മുസ്ലിം പിന്തുടര്‍ച്ചാവകാശം: കാലോചിത മാറ്റം അനിവാര്യം; ‘ഉയിര്‍പ്പ്-2023’ 12ന്

ഇന്ത്യന്‍ മുസ്ലിം പിന്തുടര്‍ച്ചാവകാശം: കാലോചിത മാറ്റം അനിവാര്യം; ‘ഉയിര്‍പ്പ്-2023’ 12ന്

കോഴിക്കോട്: രാജ്യത്തെ മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന സന്ദേശമുയര്‍ത്തി ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് സംസ്ഥാനതല ഒത്തുചേരല്‍ ഉയിര്‍പ്പ്-2023 12ന് ഞായര്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ എം.ഹലീമ ബീവി നഗറി(ടൗണ്‍ഹാള്‍)ല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിംസ്ത്രീ അവകാശ പ്രവര്‍ത്തകയും തമിഴ്‌നാട് മുസ്ലിം വനിതാജമാഅത്ത് സ്ഥാപകയുമായ ശരീഫഖാനം പരിപാടി ഉദ്ഘാടനം ചെയ്യും. പെയര്‍പേഴ്‌സണ്‍ വി.പി സുഹറ അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ഖദീജ മുംതാസ് വിഷയാവതരണം നടത്തും. കാനത്തില്‍ ജമീല എം.എല്‍.എ, പി.ടി കുഞ്ഞുമുഹമ്മദ്, നിലമ്പൂര്‍ ആയിഷ, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, കെ. അജിത, പി.കെ പാറക്കടവ്, ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, കല്‍പ്പറ്റ നാരായണന്‍, മെഹറൂഫ് സമദ്, ഡോ. ഷീന ഷുക്കൂര്‍, സഹീറ തങ്ങള്‍, അഡ്വ.പി.എ ആതിര, അസീസ് തരുവണ, അഡ്വ.എം.എസ് സജി, അഡ്വ.മുനാസ് കെ.പി, ഔസാഫ് അഹ്‌സാന്‍, ഫൗസിയ ഷംസ് എന്നിവര്‍ സംസാരിക്കും. കണ്‍വീനര്‍ എം.സുല്‍ഫത്ത് സ്വാഗതവും അഡ്വ.റംലത്ത് പുതുശ്ശേരി നന്ദിയും പറയും.

‘ഇസ്ലാമിക നിയമങ്ങളും സര്‍ഗ മനസും’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ബി.എം സുഹറ ഉദ്ഘാടനം ചെയ്യും. ഡോ.മെഹറൂഫ് രാജാണ് കോ-ഓര്‍ഡിനേറ്റര്‍. ജമാല്‍ കൊച്ചങ്ങാടി, ഷീല ടോമി, കാനേഷ് പൂനൂര്‍, ഷാഹിന കെ.റഫീക്ക്, മൊയ്തുകണ്ണങ്കോടന്‍, ഷഹനാസ് മാക്‌ബെത്ത്, നഫീസ കോലോത്ത്, നഫീസി ടി.കെ, ഡോ.നിഷ സുബൈര്‍ സംസാരിക്കും. മുംതാസ് കുറ്റിക്കാട്ടൂര്‍ സ്വാഗതം പറയും. ‘മുസ്ലിം പിന്തുടര്‍ച്ചാവകാശം അനുഭവസ്ഥര്‍ മനസ്സു തുറക്കുമ്പോള്‍’ എന്ന വിഷയത്തിലുള്ള അനുഭവ വിവരണം നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യും. റൂബിയ സൈനുദ്ദീന്‍, സജ്‌ന ഹുസൈന്‍, നസീമ എന്നിവര്‍ സംസാരിക്കും. നെജു ഇസ്മായില്‍ സ്വാഗതവും ബല്‍ക്കീസ് ബാനു നന്ദിയും പറയും. വൈകീട്ട് നടക്കുന്ന സംഗീത സായാഹ്നത്തില്‍ ഗായകന്‍ അബ്ദുള്‍ നാസര്‍ കോഴിക്കോടും ടീമും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ വി.പി സുഹ്‌റ, കെ.അജിത, ഡോ.ഖദീജ മുംതാസ്, എം.സുല്‍ഫത്ത്, അഡ്വ.റംലത്ത് പുതുശ്ശേരി, മുംതാസ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *