പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും; ബ്രഹ്‌മപുരത്ത് 70 ശതമാനം പുകയണച്ചു

പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും; ബ്രഹ്‌മപുരത്ത് 70 ശതമാനം പുകയണച്ചു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനല്‍ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. ഇതിനായി 30 ഫയര്‍ എന്‍ജിനുകള്‍ ബ്രഹ്‌മപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററില്‍ നിന്ന് ആകാശമാര്‍ഗവും വെള്ളം ഒഴിക്കുന്നുണ്ട്. 70 ശതമാനം പ്രദേശത്തും പുക പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനത്തിലൊന്നാണ് ബ്രഹ്‌മപുരത്ത് നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവര്‍ത്തകര്‍ പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്. ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിന് തീപിടിച്ച പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
തദ്ദേശ സ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറി തുടങ്ങിയവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ കൂടി ചേര്‍ത്ത് അക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളടക്കം കോടതി ഇന്ന് പരിഗണിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *