പെന്നപ്പുറത്ത് ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം പി.വി ഗംഗാധരന്

പെന്നപ്പുറത്ത് ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം പി.വി ഗംഗാധരന്

കോഴിക്കോട്: സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയുമായിരുന്ന പെന്നപ്പുറത്ത് ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പി.വി ഗംഗാധരനെ തിരഞ്ഞെടുത്തതായി ജൂറി സമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും 11ന് വൈകീട്ട് അഞ്ച് മണിക്ക് മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍വച്ച് എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും. ചേളന്നൂരിലെ ശ്രീനാരായണഗുരു കോളേജില്‍ നിന്നും സയന്‍സ് വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥിനി അക്ഷര സി.എം (ഫൈനല്‍ ഇയര്‍ ബോച്ചട്ടണി)ന് പഠന മികവിന് സ്വര്‍ണമെഡല്‍ സമ്മാനിക്കും. സംസ്‌കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫ. സന്തോഷ് സി.ആര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ‘നവോത്ഥാനം പ്രസക്തിയും പ്രതിസന്ധിയും’ എന്നതാണ് പ്രഭാഷണ വിഷയം. വാര്‍ത്താസമ്മേളനത്തില്‍ ഡോ.കെ.മൊയ്തു, സി.എ സി.മോഹന്‍, ട്രസ്റ്റി ഭവീഷ് പെന്നപ്പുറത്ത്, ഡോ. റോയ് വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *