എരുമപ്പെട്ടി : പന്നിത്തടം ഗ്രാമ ധ്വനി വായനശാലയും, മാതൃഭൂമിസ്റ്റഡി സർക്കിളും സംയുക്തമായി ചിറമനെങ്ങാട് കോൺകോർഡ് സ്‌ക്കൂൾ പരിസരത്തായി ബിഗ്‌ഡെ ഫാമിൽ മത്സ്യ കൃഷിക്ക് തുടക്കം കുറിച്ചു. സംഘടനകളുടെ 11 യുവാക്കളാണ് തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ഈ സംരംഭത്തിന് ഇറങ്ങിയത്.വിവാഹത്തിന് മണിയറ ഒരുക്കാനും, കാറ്ററിങ്ങ് ജോലിയുമാണ് ഈ യുവാക്കൾ ചെയ്തിരുന്നത്. കൊറോണ കാലം വന്നപ്പോൾ അതി ജീവന മാർഗ്ഗമായിട്ടാണ് ഇവർ സ്വന്തം കുളമുണ്ടാക്കി മത്സ്യ കൃഷിക്കിറങ്ങിയത്. നാലുവശങ്ങളിലും ഭിത്തികൾ ഒരുക്കി 5 അടി താഴ്ചയിലും, 25 അടി നീളവും, 15 അടി വീതിയുമാണ് നിർമ്മിച്ചത്.അതിൽ എച്ച്.ഡി. ടാർപോളിൻ ഷീറ്റ് കൊണ്ട് ആവരണം തീർത്താണ് വെള്ളം നിറച്ചിരിക്കുന്നത്. ഒന്നര സെന്റ് വിസ്തീർണ്ണമുള്ള കുളത്തിൽ 1000 ത്തിൽ പരം എം.എസ്.റ്റി.തിലാപ്പിയ കുഞ്ഞുങ്ങളെയാണ്നി ക്ഷേപിച്ചിരിക്കുന്നത്. ഇഴജന്തുക്കൾ വരാതിരിക്കാനും, വെള്ളം മലിനമാകാതിരിക്കാനുമാണ് ടാങ്കിന് മുകളിൽഷീററ് മേഞ്ഞത്. കെട്ടി കിടക്കുന്ന വെള്ളം ഇളകുന്നതിനും ശുചീകരിക്കുന്നതിനുമായി എയറേഷനും, ഫിൽറ്ററേഷനും സ്ഥാപിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന്റെ ഗ്രാന്റും, സഹായങ്ങളും അനുവദിക്കണമെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നത്. മത്സ്യ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ച് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം നിർവ്വഹിച്ചു. നെല്ലുവായ്അരവിന്ദൻ , ശിഹാബലി അമ്മുക്കാസ്, അമീർ ടെൽകോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെ.എ. അഖിൽദേവ്, വി.കെ.അൻവർ, കെ.കെ.റാഫി, കെ.കെ.റാഷിദ്, സി.എ.അൻസിൽ, എൻ.എ.റമീസ്, സി.എ.വൈഷ്ണവ്, കെ.കെ.വിശാഖ്, വി.കെ. ഫാസിൽ, കെ.എ.ജിഷ്ണു, റ്റി.എ.ആഷിഫ് എന്നിവരാണ് മത്സ്യ കൃഷിക്ക് നേതൃത്വം നൽകുന്നത്.