കൊച്ചി: ബ്രഹ്മപുരത്തെ തീ അണച്ചെങ്കിലും പുക ഉയരുന്ന സാഹചര്യത്തില്‍ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് പുതിയ ജില്ലാ കലക്ടര്‍ ഉമേഷ് വ്യക്തമാക്കി. ആരോഗ്യ വിഭാഗം കൂടുതല്‍ ശക്തമായി ഇടപെടും. 52 ഹിറ്റാച്ചികള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ ക്വാളിറ്റി പഠിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടും. കൊച്ചിയില്‍ മാലിന്യനീക്കം സുഗമമാക്കും. നടപടികള്‍ നീട്ടിക്കൊണ്ട് പോകില്ലെന്നും അടിയന്തരയോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. കലക്ടര്‍, എം.എല്‍.എ, മേയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിന് കരാറെടുത്ത കമ്പനി തന്നെയാണ്
കോഴിക്കോട് ഞെളിയന്‍ പറമ്പിലും കൊല്ലത്തും തിരുവനന്തപുരത്തും കരാര്‍. ഇതില്‍ നിന്നും ബ്രഹ്മപുരത്ത് നിന്നുയരുന്നത് അഴിമതിയുടെ പുകച്ചുരുളുകളാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റേയും മുഖ്യമന്ത്രിയുടെയും അനുമതിയോടെയാണ് ഇടപാടുകള്‍ നടന്നത്. മുഖ്യമന്ത്രി മാലിന്യ കുംഭകോണ കേസിലും പ്രതിയാകും. അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. അന്വേഷണം കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.