മണിമുഴക്കം; പുരസ്‌കാര വിതരണവും നാടന്‍പാട്ടുത്സവവും നടത്തി

മണിമുഴക്കം; പുരസ്‌കാര വിതരണവും നാടന്‍പാട്ടുത്സവവും നടത്തി

കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് മണിമുഴക്കം പരിപാടി മാനാഞ്ചിറ സ്‌ക്വയര്‍ ഓപ്പണ്‍ സ്റ്റേജില്‍ കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കലാഭവന്‍ മണി പുരസ്‌കാരവിതരണവും നാടന്‍പാട്ടുത്സവവും നടത്തി. കോഴിക്കോട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ ഫോക്ലോര്‍ വകുപ്പ് മേധാവി ഡോ. ഇ.കെ ഗോവിന്ദവര്‍മ്മരാജ കലാഭവന്‍ മണി അനുസ്മരണപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ആതുരസേവനമേഖലയില്‍ 50 വര്‍ഷം പിന്നിടുന്ന ഡോ. ഷീലനൂണ്‍, നാടകപ്രവര്‍ത്തകന്‍ എം.എ നാസര്‍ എന്നിവരെ ഡോ. കോയ കാപ്പാട് ഉപഹാരം നല്‍കി ആദരിച്ചു.

റംഷി പട്ടുവം (കണ്ണൂര്‍-നാടന്‍പാട്ട്, മാപ്പിളപ്പാട്ട് ) ഷിംജിത് ബങ്കളം (കാസര്‍കോട് – ഗോത്രസംഗീതം, നൃത്തം )ശരത് അത്താഴക്കുന്ന് (കണ്ണൂര്‍ – നാടന്‍പാട്ട്, വാദ്യം ) ലതാനാരായണന്‍ (കോഴിക്കോട് – നാടന്‍പാട്ട് ) പ്രസാദ് കരിന്തലക്കൂട്ടം (തൃശ്ശൂര്‍ – കുരുത്തോലചമയം, നാട്ടുവാദ്യം ), പ്രശാന്ത് മങ്ങാട്ട് (മലപ്പുറം – നാടന്‍പാട്ട്, ഗാനസാഹിത്യം ), രമേശ് ഉണര്‍വ് (വയനാട് – നാടന്‍പാട്ട്, തുടിവാദ്യം ), കെ.ടി രവി കീഴരിയൂര്‍ ( മുളംചെണ്ട, കോല്‍ക്കളി )എന്നിവര്‍ ഏഴാമത് കലാഭവന്‍ മണി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പാട്ടുകൂട്ടം ഡയരക്ടര്‍ ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 20 പേരെ അനുമോദിച്ചു. ബാബു പറശ്ശേരി, വിത്സണ്‍ സാമുവല്‍, കാനേഷ് പൂനൂര്‍, വൈഗ സുബ്രമണ്യം, പ്രദീപ് ഹുഡിനോ, അജയ് കല്ലായ്, പി ൃ.ടി നിസാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പാട്ടുകൂട്ടം കോഴിക്കോട് ജോ.ഡയരക്ടര്‍ കോട്ടക്കല്‍ ഭാസ്‌കരന്‍ സ്വാഗതവും മണിമുഴക്കം പ്രോഗ്രാം കണ്‍വീനര്‍ ടി.എം സത്യജിത് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *