നാദാപുരം: ഗ്രാമപഞ്ചായത്ത് ടൗണ്‍ പരിധി 5ജി നെറ്റ്‌വര്‍ക്കിന്റെ പരിധിയിലേക്ക് വരുന്നു. കേരളത്തില്‍ എറണാകുളം കഴിഞ്ഞാല്‍ 5ജി നെറ്റ്‌വര്‍ക്കിലേക്ക് വരുന്ന രണ്ടാമത്തെ പട്ടണമാണ് നാദാപുരം. 5ജി ജിയോ ഫൈബര്‍ ലോഞ്ചിംഗ്- ശക്തി സോളാര്‍ ഉടമ ജമാല്‍ , ജംബോ ഇലക്ട്രോണിക്‌സ് ഉടമ റാഷിദ് എന്നിവര്‍ക്ക് നല്‍കി പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.സി സുബൈര്‍, ജനിത ഫിര്‍ദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, പി.കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. 5ജിയുടെ നേട്ടങ്ങളെക്കുറിച്ച് ജിയോ സെന്റര്‍ മാനേജര്‍ പി.കെ വിവേക് വിവരിച്ചു. മെമ്പര്‍മാരായ പി.പി വാസു, പി.അബ്ദുല്‍ ജലീല്‍, ആയിഷ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.