‘തല വെട്ടിയാലും ഉദ്യോഗസ്ഥര്‍ക്ക് ഡിഎ വര്‍ധിപ്പിക്കില്ല’; നയം വ്യക്തമാക്കി മമതാ ബാനര്‍ജി

‘തല വെട്ടിയാലും ഉദ്യോഗസ്ഥര്‍ക്ക് ഡിഎ വര്‍ധിപ്പിക്കില്ല’; നയം വ്യക്തമാക്കി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡി.എ വിഷയത്തില്‍ പ്രതിപക്ഷ സമരത്തിനെതിരേ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തല വെട്ടിയാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിഎ വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നിരവധി സംഘടനകള്‍ ജനുവരി മുതല്‍ കേന്ദ്രം നല്‍കുന്ന ഡിഎ സംസ്ഥാന സര്‍ക്കാറും നല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതിഷേധ സൂചകമായി ഫെബ്രുവരി 20, 21 തീയതികളില്‍ ജീവനക്കാര്‍ 48 മണിക്കൂര്‍ ‘പെന്‍ ഡൗണ്‍’ സമരം നടത്തി. മാര്‍ച്ച് 10 ന് അനിശ്ചിതകാല സമരമാണെന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ മുന്നറിയിപ്പ്.

സംസ്ഥാന ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കാന്‍ പണമില്ല. പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും ഇടതുപക്ഷവും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ ക്ഷാമബത്തയോ ഡിഎയോ ആവശ്യപ്പെടുകയാണ്. അവര്‍ കൂടുതല്‍ ചോദിക്കുന്നു, ഞാന്‍ എത്ര തരും. സര്‍ക്കാരിന് ഇനി ഡിഎ കൊടുക്കാന്‍ പറ്റില്ല. ഞങ്ങളുടെ പക്കല്‍ പണമില്ല. മൂന്ന് ശതമാനം ഡിഎ കൂടി തന്നിട്ടുണ്ട്. അതില്‍ തൃപ്തരല്ലെങ്കില്‍ എന്റെ തല വെട്ടിയേക്കാം. എന്നാലും ഇനി വര്‍ധിപ്പിക്കാനാകില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. .

ഫെബ്രുവരി 15 ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് മാര്‍ച്ച് മുതല്‍ 3 ശതമാനം അധിക ഡിഎ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ, സംസ്ഥാനം അടിസ്ഥാന ശമ്പളത്തിന്റെ മൂന്ന് ശതമാനം ഡിഎയായി നല്‍കിയിരുന്നത്. വിഷയത്തില്‍ ഇടതുപക്ഷത്തിനും ബിജെപിക്കുമെതിരെ മമതാ ബാനര്‍ജി ആഞ്ഞടിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ശമ്പള സ്‌കെയിലുകള്‍ വ്യത്യസ്തമാണ്. ഇന്ന് ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചിരിക്കുന്നു. വേതനം സഹിതം ഇത്രയധികം അവധികള്‍ നല്‍കുന്ന മറ്റേത് സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും മമത ബാനര്‍ജി ചോദിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1.79 ലക്ഷം കോടി ഡിഎയായി നല്‍കി. ഞങ്ങള്‍ക്ക് ശമ്പളത്തോടുകൂടിയ 40 ദിവസത്തെ അവധിയുണ്ട്. എന്തിനാണ് കേന്ദ്ര സര്‍ക്കാരുമായി താരതമ്യം ചെയ്യുന്നത് ഞങ്ങള്‍ സൗജന്യമായി അരി നല്‍കുന്നു. പക്ഷേ പാചക വാതകത്തിന്റെ വില നോക്കൂ. അവര്‍ പ്രതിദിനം വില വര്‍ധിപ്പിച്ചെന്നും മമതാ ബാനര്‍ജി പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *