ന്യൂഡല്‍ഹി: രാഷ്ട്രീയ അടവുകള്‍ മാറ്റുന്നതിലെ പരാജയമാണ് യു.പി.എ സര്‍ക്കാരിന്റെ പതനത്തിനിടയാക്കിയതെന്ന് രാഹുല്‍ ഗാന്ധി. മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ പോയി. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ നഗര മേഖലകള്‍ കൈവിട്ടു. കോണ്‍ഗ്രസ് തകര്‍ന്നെന്ന ബി.ജെ.പിയുടെ വിശ്വാസം പരിഹാസ്യമാണെന്നും, എല്ലാ കാലവും ഇന്ത്യ ഭരിക്കാമെന്നത് വ്യാമോഹമാണെന്നും ലണ്ടനില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഹോളിക്ക് പിന്നാലെ ചര്‍ച്ച തുടങ്ങി പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രഖ്യാപനം നടത്താനാണ് നീക്കമെന്ന് നേതൃത്വം അറിയിച്ചു. ശശി തരൂരിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രത്യേക ക്ഷണിതാവാക്കുന്നതിനോട് തരൂരിന് താല്‍പര്യമില്ല. എന്നാല്‍ സമുദായ സമവാക്യമടക്കം പരിഗണിച്ചായിരിക്കും തീരുമാനം. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും സമിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനായി കര്‍ണ്ണാടകയില്‍ നിന്ന് മുന്‍ മന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജ്ജിനെ പരിഗണിക്കാനിടയുണ്ട്. അംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആക്കിയതോടെ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.