ലയണ്‍സ് ഇന്റര്‍നാഷണല്‍ കരിയര്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ലയണ്‍സ് ഇന്റര്‍നാഷണല്‍ കരിയര്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: ലയണ്‍സ് ക്ലബ് കാലിക്കറ്റ് ബീച്ചും, ലയണ്‍സ് ക്ലബ് കാലിക്കറ്റ് സഫയറും, പാട്ടിന്റെ കൂട്ടുകാരും, എ.സി.വിയും ചേര്‍ന്ന് ലയണ്‍സ് കരിയര്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഗീതരംഗത്ത് 35 വര്‍ഷം പിന്നിടുന്ന ഗായകന്‍ പി.കെ സുനില്‍കുമാറും 30 വര്‍ഷം പിന്നിടുന്ന ഗായിക ഗംഗയും കരിയര്‍ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായി. 15000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലിറ്റില്‍ സ്റ്റാര്‍ ബെസ്റ്റ് പെര്‍ഫോര്‍മാര്‍ അവാര്‍ഡിന് ഫ്‌ളവേഴ്‌സ് ടോപ്‌സിംഗറിലൂടെയും സോണി ടി.വിയിലൂടെയും പ്രശസ്തനായ മാസ്റ്റര്‍ റിഥുരാജ് അര്‍ഹനായി. 10000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 10ന് ടൗണ്‍ഹാളില്‍ നടക്കുന്ന ‘ഹൃദയം പാടും ഗീതങ്ങള്‍’ എന്ന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

പുരസ്‌കാരദാന ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ബീച്ച് പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷത വഹിക്കും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സുധീര്‍ മുഖ്യാതിഥിയായിരിക്കും. ലണ്‍സ് ക്ലബ് സഫയര്‍ പ്രസിഡന്റ് ടി.കെ രാജേഷ്‌കുമാര്‍, സാംസണ്‍, എം.ജോണ്‍, രമേശന്‍.കെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. അന്‍സാര്‍ സി.വി സ്വാഗതവും. പാട്ടിന്റെ കൂട്ടുകാര്‍ പ്രസിഡന്റ് സമദ്.എന്‍.പി നന്ദിയും പറയും. ചടങ്ങില്‍ ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ ഫൈനലിസ്റ്റുകളായ അമൃതവര്‍ഷിണി, കൃഷ്ണശ്രീ, ദോവനന്ദ തുടങ്ങിയവരെ അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോസഫ് മാത്യു, ടി.കെ രാജേഷ് കുമാര്‍, രമേശന്‍.കെ, പ്രേംകുമാര്‍.കെ, സെനോണ്‍ ചക്യാട്ട്, ആര്‍.ജയന്ത്കുമാര്‍, സമദ് എന്‍.പി, അന്‍സാര്‍ സി.വി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *