ആയില്യംനാള്‍ ആഘോഷിച്ചു

ആയില്യംനാള്‍ ആഘോഷിച്ചു

ന്യൂമാഹി: പെരിങ്ങാടി ശ്രീകാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ആയില്യം നാള്‍ ആഘോഷിച്ചു. അഖണ്ഡനാമ ജപമാല, നാഗപൂജ, മുട്ടസമര്‍പ്പണം, അന്നപ്രസാദം എന്നിവ ഉണ്ടായി. ക്ഷേത്രം മേല്‍ശാന്തി മാടമന ഈശ്വരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ടി.പി ബാലന്‍, സെക്രട്ടറി പി.കെ സതീഷ് കുമാര്‍, ഒ.വിജയന്‍, രാജീവന്‍ കണ്ടോത് , പി.വി അനില്‍കുമാര്‍, എം.വിജയന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. അടുത്ത ആയില്യം നാള്‍ ഏപ്രില്‍ ഒന്നിനാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *