ഇംഗ്ലീഷ് കാര്‍ണിവല്‍ സംഘടിപ്പിച്ചു

ഇംഗ്ലീഷ് കാര്‍ണിവല്‍ സംഘടിപ്പിച്ചു

തലശ്ശേരി: വയലളം വെസ്റ്റ് എല്‍.പി സ്‌കൂളില്‍ ഇംഗ്ലീഷ് കാര്‍ണിവല്‍ സംഘടിപ്പിച്ചു. തലശ്ശേരി സൗത്ത് ബി. പി.സി സഖീഷ് , ട്രെയിനര്‍ മജീദ് മാസ്റ്റര്‍, വിജയകൃഷ്ണന്‍, ഷൈമ എന്നിവര്‍ സംബന്ധിച്ചു. വിവിധയിനം സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, പപ്പറ്റ് ഷോ, ചിത്ര മൃഗശാല, പെയിന്റിങ്ങ് പ്രദര്‍ശനവുമുണ്ടായി. ഇവ ഉപയോഗിച്ച് ആശയവിനിമയം ഏറ്റവും സുഗമമായി എങ്ങനെ നടത്താമെന്ന് ക്രിയേറ്റീവ് ഡമോണ്‍സ്‌ട്രേഷനിലൂടെ പ്രിയ ടീച്ചര്‍ അവതരിപ്പിച്ചു. ഇംഗ്ലീഷുമായി ബന്ധപ്പെട്ട വിവിധ വ്യവഹാര രൂപങ്ങള്‍ കുട്ടികള്‍ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തത്. കുട്ടികളുടെ സ്റ്റേജ് ഷോയുമുണ്ടായി. പ്രധാനാധ്യാപിക കെ.മിനി, അധ്യാപകരായ ബിന്ദു, സിന്ധു, രാജേഷ് പനങ്ങാട്ടില്‍, പ്രവിത, അഞ്ജലി എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *