മരത്തംകോട് മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍ 77ാമത് വാര്‍ഷികം ആഘോഷിച്ചു

മരത്തംകോട് മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍ 77ാമത് വാര്‍ഷികം ആഘോഷിച്ചു

മരത്തംകോട്: എം.പി.എം.യു.പി സ്‌കൂളിന്റെ 77ാമത് വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും നടത്തി. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി വല്ലഭന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ മുഖ്യാഥിതിയായിരുന്നു. ഈ അധ്യയന വര്‍ഷത്തില്‍ വിരമിക്കുന്ന കുന്നംകുളം എ.ഇ.ഒ. സിറാജ് എം.എസ്, പ്രധാനധ്യാപിക പി.ശ്രീദേവി, യു.ടി.ഷീജ, പി.എം.ശൈലജ എന്നിവര്‍ക്ക് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ മണിയും ജയ്‌സണ്‍ മാസ്റ്ററും ഉപഹാരങ്ങള്‍ നല്‍കി. സ്റ്റാഫ് സെക്രട്ടറിലൈലികാ സി.പി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രധാന അധ്യാപിക പത്മിനിടീച്ചര്‍ , വിജയന്‍ മാസ്റ്റര്‍, റവ.ഫാ.സജി കുളങ്ങാട്ടില്‍, പി.ടി.എ വൈസ് പ്രസിഡന്റ് സെബീന പി.എം, എം.പി.ടി.എ പ്രസിഡന്റ് പി.വി വീനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാനേജര്‍ പ്രതിനിധി റവ.ഫാദര്‍ ജോസഫ് ചെറുവത്തൂര്‍ സ്വാഗതവും അധ്യാപക പ്രതിനിധി സി.എം സീനത്ത് നന്ദിയും പറഞ്ഞു. പഠന കലാതലങ്ങളിലെ മികവുകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ് , ഉപഹാരങ്ങള്‍ എന്നിവ വിതരണം ചെയ്തു. പി.ടി.എ അംഗങ്ങളായ കെ.കെ.നിഷിന,ടി.വി വിജി, എം.എ.ശിവദാസന്‍, സി.വി. കുര്യാക്കോസ്, ഉല്ലാസ്, അദ്ധ്യാപകരായ ജിന ജോണ്‍, ഇ.എസ്.ലീന, ഡെയ്‌സി. കെ.സി, സ്‌നേഹ ,അനു .പി.ബി , ലിഷാ തമ്പി എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *