ദേശീയ സുരക്ഷാ ദിനം കോട്ടക്കല്‍ ആര്യവൈദ്യശാല സമുചിതമായി ആഘോഷിച്ചു

ദേശീയ സുരക്ഷാ ദിനം കോട്ടക്കല്‍ ആര്യവൈദ്യശാല സമുചിതമായി ആഘോഷിച്ചു

കോട്ടക്കല്‍: 52ാമത് ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ദേശീയ സുരക്ഷാ ദിനം കോട്ടക്കല്‍ ആര്യവൈദ്യശാല സമുചിതമായി ആഘോഷിച്ചു. രാവിലെ ഒമ്പത് മണിക്ക് മാനേജിംഗ് ട്രസ്റ്റിയും, ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം വാരിയര്‍ പതാക ഉയര്‍ത്തി. ഡെ.ഫാക്ടറി മാനേജര്‍ ഡോ.എ.എം നാരായണന്‍, ജീവനക്കാര്‍ക്കുള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു, ജോ.ജനറല്‍ മാനേജര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ (റിട്ട. ) യു.പ്രദീപ് സ്വാഗതവും, വിനോദ് നാരായണന്‍(ചീഫ് മാനേജര്‍, എന്‍ജിനീയറിങ്ങ്) നന്ദിയും പറഞ്ഞു. ജോ. ജനറല്‍ മാനേജര്‍ കോര്‍പറേറ്റ് അഫയേഴ്‌സ് പി.രാജേന്ദ്രന്‍ , വിവിധ വകുപ്പ് മേധാവികള്‍, യൂണിന്‍ പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *