കാലാവസ്ഥാവ്യതിയാനംമൂലമുള്ള വെല്ലുവിളി നേരിടുന്നതില്‍ അറബ് രാജ്യങ്ങള്‍ മികച്ച് പിന്തുണ നല്‍കുന്നു: ജോണ്‍ കെറി

കാലാവസ്ഥാവ്യതിയാനംമൂലമുള്ള വെല്ലുവിളി നേരിടുന്നതില്‍ അറബ് രാജ്യങ്ങള്‍ മികച്ച് പിന്തുണ നല്‍കുന്നു: ജോണ്‍ കെറി

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭീഷണി നേരിടുന്നതില്‍ യു.എന്നിന് അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് ജോണ്‍ കെറി. സൗദിഅറേബ്യ, യുഎഇ ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളി നേരിടുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് ജോണ്‍ കെറി. കാലാവസ്ഥ സംബന്ധിച്ച് യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയാണ് ജോണ്‍ കെറി.

കാലവസ്ഥവ്യതിയാനമുണ്ടാക്കുന്ന വെല്ലുവിളി അഭിസംബോധന ചെയ്യുന്നതില്‍ യുഎന്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവെക്കുന്നതെന്നും കെറി അഭിപ്രായപ്പെട്ടു. 1995 മുതല്‍ യുഎന്‍ കാലവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ പ്രത്യേക വാര്‍ഷിക സമ്മേളനം (സിഒപി) വിളിച്ചുചേര്‍ക്കുന്നുണ്ട്. യുഎന്നിന്റെ ഇത്തരം സിഒപി സമ്മേളനങ്ങളില്‍ നാലെണ്ണം സംഘടിപ്പിച്ചത് അറേബ് രാജ്യങ്ങളിലാണെന്നും കെറി ചൂണ്ടിക്കാട്ടി. 2001, 2016ല്‍ മൊറോക്കോയിലാണ് സിഒപി യോഗം സംഘടിപ്പിച്ചത്. 2012ല്‍ ഖത്തറാണ് സിഒപി സമ്മേളനത്തിന് ആതിഥ്യം വഹിച്ചത്. 2022ല്‍ ഈജിപ്തിലാണ് സിഒപി സമ്മേളനം സംഘടിപ്പിച്ചതെന്നും കാലാവസ്ഥാവ്യതിയാനം നേരിടുന്നതില്‍ അറബ് രാജ്യങ്ങളുടെ പങ്ക് വിശദമാക്കി ജോണ്‍ കെറി ചൂണ്ടിക്കാണിച്ചു.

ഈ വര്‍ഷത്തെ യുഎന്നിന്റെ സിഒപി യോഗത്തിന് യു.എ.ഇയാണ് വേദിയാകുന്നതെന്നും ജോണ്‍ കെറി വ്യക്തമാക്കി. കാലാവസ്ഥ, ഫോസില്‍ ഇന്ധനങ്ങള്‍ എന്നീ വിഷയങ്ങളില്‍ യു.എ.ഇ കഴിഞ്ഞ വര്‍ഷം ആദ്യത്തെ യോഗം വിളിച്ചുച്ചേര്‍ത്തിരുന്നു. യോഗത്തില്‍ മേഖലയിലെ പതിനൊന്ന് രാജ്യങ്ങള്‍ പങ്കെടുത്തിരുന്നതായും യു.എസ് നയതന്ത്ര പ്രതിനിധി ജോണ്‍ കെറി ചൂണ്ടിക്കാട്ടി.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *