പാലക്കാട്: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുള്ള സഖ്യ തീരുമാനം ശരിയാണെന്ന് പി.ബി അംഗവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്. സി.പി.എം ജനകീയ പ്രതിരോധ ജാഥയില്‍ പാലക്കാട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്.
ത്രിപുരയിലെ പ്രധാന ശത്രും ബി.ജെ.പിയാണ്. അതിനാല്‍ തോറ്റാലും ജയിച്ചാലും ത്രിപുരയിലെ സഖ്യം ശരിയാണ്. ഫലപ്രദമായി ചേര്‍ന്ന് മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് – ബി.ജെ.പി സഹകരണം ഉണ്ടായെന്ന് അദ്ദേഹം വിമര്‍ശിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പിക്ക് വലിയ തോതില്‍ വോട്ട് കുറഞ്ഞുവെന്നും ഈ വോട്ട് യു.ഡി.എഫിന് കിട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം തോല്‍വികള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.