ത്രിപുര: കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് സി പിഎമ്മിന് നഷ്ടക്കച്ചവടം

ത്രിപുര: കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് സി പിഎമ്മിന് നഷ്ടക്കച്ചവടം

അഗര്‍ത്തല :കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് സി പി എമ്മിന് നഷ്ടക്കച്ചവടമായെന്ന് ത്രിപുര തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നു.സി പിഎമ്മുമായുള്ള ധാരണ അനുസരിച്ച് 13 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. അതില്‍ നാല്- അഞ്ച് സീറ്റുകള്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്്. നാല്‍പ്പത്തിമൂന്ന് സീറ്റില്‍ മല്‍സരിച്ചെങ്കിലും അവസാനം ലഭിക്കുന്ന സൂചന പ്രകാരം സി പി എമ്മിന് ലഭിച്ചേക്കാവുന്നത് 11-12 സീറ്റുകള്‍ മാത്രമാണ്. അതേ സമയം കോണ്‍ഗ്രസിന് 4-5 സീറ്റുകള്‍വരെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

2018 ല്‍കോണ്‍ഗ്രസിന് ഒരു സീറ്റിലും ജയിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇത്തവണ സെക്യുലര്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ പേരില്‍ രൂപീകരിച്ച സഖ്യത്തില്‍ കോണ്‍ഗ്രസിനെ കൂടാതെ സി പി ഐ , ഫോര്‍വേര്‍ഡ് ബ്ളോക്ക്, ആര്‍ എസ് പി എന്നീ പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഒറ്റക്ക് മല്‍സരിച്ച് 16 സീറ്റുകളാണ് സി പിഎം നേടിയത്.

കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസിനോട് സി പിഎം ആവശ്യപ്പെട്ടിരുന്നത്. നാല്‍പ്പത്തിമൂന്ന് സീറ്റില്‍ മല്‍സരിക്കുകയും, അതേ സമയം കോണ്‍ഗ്രസിന് കുറച്ച് സീറ്റുകള്‍ മാത്രം നല്‍കി എല്ലാ സീറ്റിലും അവരുടെ പിന്തുണ തേടുകയും ചെയ്താല്‍ ഇരുപത് സീറ്റുകളില്‍ കൂടുതല്‍ ഉറപ്പായും നേടാമെന്നായിരുന്നു സി പിഎമ്മിന്റെ പ്രതീക്ഷ. അതാണ് കോണ്‍ഗ്രസിന് പതിമൂന്ന് സീറ്റുകള്‍ മാത്രം കൊടുത്ത് നിര്‍ത്തിയത്. 27 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ആദ്യം അവകാശവാദം ഉന്നയിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് 13 സീറ്റുകളില്‍ മല്‍സരിക്കാന്‍ തിരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ താരപ്രചാരകരായ രാഹുലോ പ്രിയങ്കയോ ത്രിപുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നില്ല. പ്രചാരണത്തിന്റെ അവസാനനാളുകളില്‍ രാഹുല്‍ എത്തുമെന്ന് പി.സി.സി. നേതൃത്വം പറഞ്ഞുകൊണ്ടിരുന്നത്. അത് കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം പകരുമെന്നും അവര്‍ വിശ്വസിച്ചിരുന്നു.വളരെ കുറഞ്ഞ സീറ്റുകളില്‍ അത് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ പുതിയ ഊര്‍ജം പകരുമെന്നും കരുതി.

 

Share

Leave a Reply

Your email address will not be published. Required fields are marked *