അക്ഷരോത്സവം പ്രഭാഷണ പരമ്പര

ചെന്നൈ: കേരള മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ‘അക്ഷരോത്സവം ‘ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. മലയാളം മിഷന്റെ ഫേസ്ബുക്ക് വഴിയാണ് ഭൂമി മലയാളം – റേഡിയോ മലയാളം അക്ഷരോത്സവം സംഘടിപ്പിക്കുന്നത്. മുപ്പത് ദിവസങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന പ്രഭാഷണ പരമ്പരയിൽ കുഞ്ഞുമുഹമ്മദ്, രാമനുണ്ണി, പി.പവിത്രൻ, രവി മേനോൻ , പ്രഭാവർമ്മ, സി.എസ് ചന്ദ്രിക, ജെ. ദേവിക, ഖദീജ മുംതാസ്, പി.എൻ.ഗോപീകൃഷ്ണൻ , ശ്രീകല എം.എസ്, സന്തോഷ് ജോർജ്ജ് കുളങ്ങര, പ്രൊഫ: സുജ സൂസൻ ജോർജ്ജ് തുടങ്ങിയവർ പ്രഭാഷണം നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *