തലശ്ശേരി: കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ ഗവ.ബ്രണ്ണന്‍ കോളേജില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാനും ധര്‍മ്മടം പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.കെ രവി, സംഘാടക സമിതി കണ്‍വീനര്‍ വൈഷ്ണവ് മഹേന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്തോളം വേദികളിലായി 141 മത്സര ഇനങ്ങളില്‍ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കും.
സ്റ്റേജ് ഇതര പരിപാടികളുടെ ഉദ്ഘാടനം നാളെ വൈകീട്ട് മൂന്ന് മണിക്ക് മുരുകന് കാട്ടക്കട നിര്‍വ്വഹിക്കും. നാലിന് രാവിലെ 11 മണിക്ക് കലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാലന് നിര്‍വ്വഹിക്കും. കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി ജില്ലാ പഞ്ചായത്ത് അംഗം പി.പി ദിവ്യ നേരത്തെ പ്രകാശനം ചെയ്തിരുന്നു. കലോത്സവത്തിന്റെ ഫേസ് ബുക്ക് , ഇന്‍സ്റ്റാഗ്രാം പേജിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസും, കലോത്സവം ക്യാപ്ഷന്‍ പ്രഖ്യാപനം ഗായിക നഞ്ചിയമ്മയും, പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലനും നിര്‍വഹിച്ചിരുന്നു. കലോത്സവ നഗരി പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. യൂണിവേഴ്സിറ്റി ചെയര്മാന് കെ.സാരംഗ്, യൂണിവേഴ്സിറ്റി ജന.സെക്രട്ടറി എ.അശ്വതി, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ.മഞ്ജുള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.