മോംസ് ലാപ് സ്‌കൂള്‍ വാര്‍ഷിക കലോത്സവം സംഘടിപ്പിച്ചു

മോംസ് ലാപ് സ്‌കൂള്‍ വാര്‍ഷിക കലോത്സവം സംഘടിപ്പിച്ചു

തലശ്ശേരി: കുട്ടിമാക്കൂല്‍ മോംസ് ലാപ് സ്‌കൂളിന്റെ വാര്‍ഷിക കലോത്സവം ജില്ലാ അസി.കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ ഫായിസ് കെ.പി സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ റോസിനാ മനയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാക്ബത്ത് പബ്ലിക്കേഷന്‍ മാനേജിങ്ങ് ഡയരക്ടര്‍ എം.എ ഷഹനാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഇസ്മായില്‍ പൈങ്ങോട്ടായി, സംസാരിച്ചു. സീരിയല്‍-ചലച്ചിത്ര ബാലതാരം ലക്ഷ്യസംജോദ് വിശിഷ്ടാതിഥിയായി. പി.ടി.എ.പ്രസിഡന്റ് ഡോ. വി.വി രതീഷ് സ്വാഗതവും എ.പി.എം ജസീല നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *