നിര്‍മാണപ്പെരുമയില്‍ കുഞ്ഞാമുവിന്റെ കൈയ്യൊപ്പ്

നിര്‍മാണപ്പെരുമയില്‍ കുഞ്ഞാമുവിന്റെ കൈയ്യൊപ്പ്

43 വര്‍ഷത്തിന്റെ കരുത്തും അനുഭവവും ചേര്‍ത്ത് പണിതതാണ് എം.വി കുഞ്ഞാമു എന്ന കോണ്‍ട്രാക്ടറുടെ ജീവിത വിജയകഥ. നിര്‍മാണ മേഖലയിലെ വിശ്വാസത്തിന്റെ കരുത്തുറ്റ നാമമായി മാറിയിരിക്കുകയാണിന്ന് എം.വി.കെ കണ്‍സ്ട്രക്ഷനും എം.വി.കെ എന്റര്‍പ്രൈസസും എം.വി.കെ അസോസിയേറ്റ്‌സും. മനുഷ്യന്‍ ഒന്ന് നിശ്ചയിക്കും, ദൈവം മറ്റൊന്ന് തീരുമാനിക്കും. നമ്മള്‍ ഇതിനെ വിധിയുടെ വൈപരീത്യമെന്ന് വിളിക്കുന്നു. സത്യത്തില്‍ ഇത് വിധി വൈപരീത്യമല്ല, വിധി തന്നെയാണ്. ദൈവത്തിന്റെ വിധി. ഇറങ്ങിത്തിരിച്ച ജോലി കിട്ടാതായപ്പോള്‍ നിര്‍മാണ മേഖലയില്‍ കൈവച്ചു വിധിപോലെ വിജയം വരിച്ച കഥയാണ് എം.വി കുഞ്ഞാമു എന്ന കോണ്‍ട്രാക്ടറുടേത്. ഒരു സര്‍ക്കാര്‍ ജീവനക്കാരനാവാന്‍ ആഗ്രഹിച്ച് അതിനായി പ്രയത്‌നിച്ചിട്ടും അത് സാധ്യാമാവാതെ, ഒടുവില്‍ അനേകം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പണിയുന്ന വലിയ കോണ്‍ട്രാക്ടറായി മാറിയ വ്യക്തിയാണ് എം. വി കുഞ്ഞാമു.

തന്റെ കഠിനപ്രയത്‌നം കൊണ്ടും നേതൃശേഷികൊണ്ടും എം.വി കുഞ്ഞാമു എന്ന വലിയ മനുഷ്യന്‍ നമ്മുടെ നാട്ടിലും മറുനാട്ടിലുമായി പണിതുയര്‍ത്തിയത് കുറേ വിശ്വാസത്തിന്റെ വലിയ ഉറച്ച കോട്ടകള്‍കൂടിയാണ്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ജീവിത സാഹചര്യങ്ങളോട് പോരാടി വിജയം വരിച്ച മനുഷ്യന്റെ അത്ഭുത കഥ കൂടിയാണ് എം.വി കുഞ്ഞാമു എന്ന മനുഷ്യ സ്‌നേഹിയുടേത്. തന്റെ വരുമാനത്തിന്റെ നല്ലൊരു വിഹിതം അശരണര്‍ക്ക് തണലേകാനും ദരിദ്രര്‍ക്ക് അന്നമേകാനും മാറ്റിവയ്ക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്റെ പേര് കൂടിയാണ് എം.വി കുഞ്ഞാമുവെന്നത്.

ജനനം, വളര്‍ച്ച

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച വ്യക്തിയല്ല കുഞ്ഞാമു, 1956ല്‍ ഒരു സാധാരണ കുടുംബത്തിലാണ് ജനനം, കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തില്‍ മേത്തല്‍ വളപ്പില്‍ പാറക്കോട്ട് അഹമ്മദിന്റേയും പാത്തേയ് ഹജ്ജുമ്മയുടെയും മകനായാണ് ജനനം. ജീവിത പ്രാരാബ്ധങ്ങളുടെ മുന്നില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. എന്നാല്‍ ജീവിതത്തോട് പൊരുതാനുള്ള മനസും കരുത്തും കൈമുതലാക്കിയ എം.വി കുഞ്ഞാമു എന്ന മനുഷ്യന്‍ തന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും പോരാട്ട വീര്യത്തിന്റെയും കരുത്തില്‍ വിജയഗാഥകള്‍ തീര്‍ത്തുവരുന്നതാണ് പിന്നീട് കണ്ടത്. ഏതൊരു കൗമാര പ്രായക്കാരനെപ്പോലെയും ഒരു സര്‍ക്കാര്‍ ഉദ്യോഗം തന്നെയായിരുന്നു ഈ ചെറുപ്പക്കാരന്റേയും ജീവിതത്തിന്റെ ആദ്യ സ്വപ്‌നം. ആ കാലത്ത് സാധാരണ കുടുംബത്തില്‍ ജനിച്ച മലബാറുകാരനായ ഒരു മലയാളിയുടെ വലിയ സ്വപ്‌നങ്ങളിലൊന്നാണ് സര്‍ക്കാര്‍ ഉദ്യോഗം. അതിനായി കെ.എസ്.ആര്‍.ടി.സിയില്‍ ഗാരേജ് ജോലിക്ക് അപേക്ഷ നല്‍കിയെങ്കിലും വിളിക്കാന്‍ വൈകി. വാതിലുകള്‍ പലതും മുട്ടി, ശുപാര്‍ശകള്‍ പലവഴിക്ക് നല്‍കി, ഫലമുണ്ടായില്ല.

അപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ നിര്‍മാണ മേഖലയിലേക്ക് കാലെടുത്തുവയ്ക്കാം എന്ന ഉപദേശം കുഞ്ഞാമുവിന് നല്‍കുന്നത്. ഈ ഉപദേശം പിന്നീട് ജീവിതത്തില്‍ വഴിത്തിരിവാവുകയായിരുന്നു. നിര്‍മാണമേഖലയിലല്ലെങ്കിലും പിതാവിന് ചെറിയ രീതിയില്‍ കച്ചവടമുണ്ടായിരുന്നു. ഈ ബിസിനസ് പാരമ്പര്യം ഈ നിര്‍മാണ മേഖലിയിലേക്ക് കടന്നുവരാനുള്ള ഒരു വഴിയായി മാറുകയായിരുന്നു. അങ്ങനെയാണ് എം.വി കുഞ്ഞാമു എന്ന മനുഷ്യന്‍ നിര്‍മാണ മേഖലയില്‍ വിശ്വാസത്തിന്റെ രമ്യഹര്‍മങ്ങള്‍ പണിയാന്‍ തുടങ്ങിയത്. അന്ന് ഒരു സര്‍ക്കാര്‍ ജോലിക്കാരനായി മാറിയിരുന്നെങ്കില്‍ ഇന്ന് നിര്‍മാണ മേഖലയിലെ വിശ്വാസത്തിന്റേയും കരുത്തിന്റേയും പര്യായമായ എം.വി കുഞ്ഞാമു എന്ന കോണ്‍ട്രാക്ടര്‍ ഉണ്ടാവുമായിരുന്നില്ല. ഇതിനെയാണ് നാം ഒന്നു വിചാരിക്കും, ദൈവം മറ്റൊന്ന് വിധിക്കുമെന്ന് പറയുന്നത്.

നിര്‍മാണമേഖലയിലെ ഓന്നിത്യം

നിര്‍മാണ ചാരുതയില്‍ കറ തീര്‍ന്നതും മികവാര്‍ന്നതുമായ അനേകം ആസ്ഥാനമന്ദിരങ്ങളും ഓഫിസുകളും പള്ളികളും പള്ളികൂടങ്ങളും മറ്റു കെട്ടിടങ്ങളും പണിത കേരളത്തിലെ അപൂര്‍വം കോണ്‍ട്രാക്ടര്‍മാരില്‍ ഒരാളാണ് എം.വി കുഞ്ഞാമു, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരാള്‍, എന്നാല്‍ നിര്‍മാണ രംഗത്തെ ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് വലിയ നിര്‍മാണ കമ്പനി പണിയുകയായിരുന്നു. 1979 മുതല്‍ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചാണ് ചെറിയ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് തുടങ്ങിയത്. തുടര്‍ന്ന് പി.ഡബ്ല്യു.ഡിയില്‍ സി ക്ലാസ് ലൈസന്‍സും പിന്നീട് എ ക്ലാസ് ലൈസന്‍സും ലഭിച്ചു. ചെറിയ രണ്ട് വീട് നിര്‍മാണങ്ങളിലായിരുന്നു തുടക്കം. 1979ല്‍ മാത്തറ സി.ഐ.ആര്‍ സ്‌കൂളിന് കെട്ടിടം നിര്‍മിക്കാനുണ്ടെന്ന വിവരം ലഭിക്കുന്നു. തുടര്‍ന്ന് നാട്ടുകാരനാണെന്ന പരിഗണനയില്‍ നിര്‍മാണത്തിനുള്ള കരാര്‍ കുഞ്ഞാമുവിന് ലഭിക്കുന്നു. ഇതില്‍ നിന്നാണ് കുഞ്ഞാമു പിന്നെ ഉയര്‍ച്ചയിലേക്ക് പറന്നു തുടങ്ങിയത്. ഇന്ന് ഐ.എസ്.ഒ അംഗീകാരം വരെ ലഭിച്ച എം.വി.കെ ആന്റ് അസോസിയേറ്റ് എന്ന സ്ഥാപനത്തിന്റേയും എം.വി.കെ കണ്‍സ്ട്രക്ഷന്റേയും മാനേജിങ്ങ് പാര്‍ട്ട്ണറാണ് എം.വി കുഞ്ഞാമു. പിന്നീട് ഒരിക്കലും ബിസിനസില്‍ ഈ മനുഷ്യന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

തന്റെ ജീവിതത്തിന്റേയും ബിസിനസിന്റെയും വിജയത്തിന്റെ കാരണമായി എം.വി കുഞ്ഞാമു പറയുന്ന കാര്യങ്ങള്‍ ഇതാണ്. ‘പലഫ്രദമായ നേതൃത്വവും നിര്‍മാണ മേഖലയിലെ നൈപുണ്യവുമാണ് വിജയത്തിന്റെ നിദാനങ്ങളിലൊന്ന് . കുറവുകളും തിരുത്തലുകളും വരുത്തി മുന്നേറിയതും കൃത്യനിഷ്ഠമായി നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കിയതും വിജയത്തിലേക്കും അതുവഴി വിശ്വാസത്തിനുമുള്ള വലിയ കാല്‍വെയ്പ്പായി മാറി. നല്ല സംഘടാനശേഷിയും വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കി. എല്ലാത്തിനുമുപരി അശ്രാന്തമായ പരിശ്രമവും ഒത്തുതീര്‍പ്പില്ലാത്ത കഠിനാധ്വാനവും വിജയത്തിന്റെ യഥാര്‍ത്ഥ കാരണമാണെന്ന് കുഞ്ഞാമു പറയുന്നു’. ദൈവത്തിന്റെ അപാരമായ അനുഗ്രഹമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന വിശ്വാസി കൂടിയാണ് കുഞ്ഞാമു. ഈ വിജയത്തില്‍ ആദ്യാവസാനമുള്ള നന്ദി ദൈവത്തിന് അര്‍പ്പിക്കുകയാണ് ഈ വലിയ മനുഷ്യന്‍.

ജീവകാരുണ്യരംഗത്തെ കൊടിയടയാളം

ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യമാണ് കുഞ്ഞാമു. ആരുമറിയാതെ അനേകായിരം പാവപ്പെട്ടവരെ സഹായിക്കുകയും അവരുടെ കണ്ണീരൊപ്പുകയും ചെയ്യുന്ന മനുഷ്യസ്‌നേഹിയും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്. ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെ സാരഥ്യവും അദ്ദേഹത്തിനുണ്ട്. സ്വാര്‍ത്ഥ താല്‍പര്യങ്ങളൊന്നുമില്ലാതെ, നിസ്സഹായര്‍ക്ക് സഹായം നല്‍കിയ അനേകം സംഭവങ്ങളുണ്ട്. മണലാരണ്യങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസത്തിന് വേണ്ടി കര്‍മനിരതനായി രംഗത്ത് വരാനും അവര്‍ക്ക് കൈത്താങ്ങാവാനും വിവിധ പദ്ധതികളുടെ ഭാഗമാവാനും അദ്ദേഹത്തിന് കഴിഞ്ഞു. ബിസിനസിലൂടെ ലഭിക്കുന്ന സമ്പത്ത് കേവലം ബാങ്ക് ബാലന്‍സാക്കി സൂക്ഷിച്ചു വെയ്ക്കാതെ അനേകം മനുഷ്യരുടെ വീടുകളില്‍ അന്നവും അടുപ്പിലെ അരിയുമാവണമെന്നതാണ് ഈ മനുഷ്യന്റെ ആഗ്രഹം. ‘ഭൂമിയിലുള്ളവനോട് നീ കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിന്നോട് കരുണ കാണിക്കുമെന്ന’ വിശുദ്ധ വാക്യമാണ് അദ്ദേഹത്തിന്റെ കരുത്ത്. ലഭിക്കുന്നതില്‍ നിന്ന് ഒരു വിഹിതം മറ്റുള്ളവര്‍ക്ക് നല്‍കിക്കൊണ്ടിരുന്നാല്‍ ദൈവം വീണ്ടും വീണ്ടും നല്‍കിക്കൊണ്ടിരിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ ആത്മ സംതൃപ്തിയിലാണ് അദ്ദേഹം. കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും നിര്‍മാണമേഖലയില്‍ പേരുകേട്ട ഒരു ബിസിനസ് സ്ഥാപനം കെട്ടിപ്പടുക്കാനായി എന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യമായി കുഞ്ഞാമു കാണുന്നത്. ശ്രദ്ധേയമായ നിരവധി പ്രോജക്ടുകളുടെ ഭാഗമാകാനും വിശ്വസ്തതയോടെ അത് പൂര്‍ത്തിയാക്കാനും സാധിച്ചതും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞതും വലിയ സംതൃപ്തിയുണ്ടാക്കുന്ന കാര്യമാണ്. എല്ലാവരുടെയും വിശ്വാസ്യത നേടിയും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കിയും മുന്നോട്ടു പോകാന്‍ കഴിഞ്ഞതും തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ വലിയ സന്തോഷമാണ്. താന്‍ പണിത കെട്ടിടങ്ങളില്‍ അനേകം മനുഷ്യര്‍ ആത്മസംതൃപ്തിയോടെ അന്തിയുറങ്ങുകയും ജോലി ചെയ്യുകയും ചെയ്യുന്നു എന്നതിനെക്കാള്‍ വലിയ സന്തോഷം എന്തുണ്ട് ഒരു മനുഷ്യന് ലഭിക്കാന്‍ ?

സാമൂഹിക രംഗത്തും വിരലടയാളം

നിര്‍മാണ രംഗത്തെ കൃത്യാന്തര ബാഹുല്യം കാരണം സാമൂഹിക ജീവിതത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന വ്യക്തിയല്ല കുഞ്ഞാമു. തിരക്കിനിടയിലും വിവിധ സാമൂഹിക-സംസ്‌കാരിക സംഘടനകളിലും പ്രസ്ഥാനങ്ങളിലും പങ്കാളിയാണ് അദ്ദേഹം. ആശാ സാംസ്‌കാരിക സംഘടനയുടെ സാരഥി, സി.ഐ.ആര്‍.എച്ച്. എസ് സ്‌കൂള്‍ കമ്മിറ്റിമെമ്പര്‍, മുഹമ്മദ് റാഫി റിസര്‍ച്ച് അക്കാദമി പ്രസിഡന്റ് തുടങ്ങി സാമൂഹിക വിദ്യാഭ്യാസ മേഖലയിലും കാരുണ്യമേഖലയിലും അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മെമ്പര്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മെമ്പര്‍, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് മെമ്പര്‍, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബര്‍ പ്രസിഡന്റ്, സൊസൈറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്തിന്റെ എക്‌സിക്യൂട്ടീവ് അംഗം, എം.എസ്.എസ് കമ്മിറ്റി അംഗം, ഈസ്റ്റ് വള്ളിക്കുന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, പെരുമണ്ണ അഗതി മന്ദിരം ട്രഷറര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം കര്‍മനിരതനാണ്.

മാറ്റേറ്റുന്ന പ്രവൃത്തികള്‍

നിര്‍മാണ മേഖലയിലെ ഏതു തരത്തിലുള്ള പ്രോജക്ടുകളും ഏറ്റെടുത്ത് നടത്താനുള്ള സംവിധാനം എം.വി.കെക്കുണ്ട്. സിവില്‍ എന്‍ജിനീയര്‍മാരും ടെക്‌നിക്കല്‍ സ്റ്റാഫും മറ്റ് തൊഴിലാളികളും എം.വി.കെ ഗ്രൂപ്പില്‍ സുസജ്ജരാണ്. പി.ഡബ്ല്യു.ഡി എ ക്ലാസ് കോണ്‍ട്രാക്ടറായ എം.വി കുഞ്ഞാമു പൂര്‍ത്തിയാക്കിയ പ്രൊജക്ടുകള്‍ പലതാണ്. ഫാറൂഖ് കോളേജ് വര്‍ക്ക്, എം.ഇ.എസ് കാമ്പസ് സ്‌കൂള്‍ ആന്റ് ഹോസ്റ്റര്‍ ബില്‍ഡിംഗ് കുറ്റിപ്പുറം, അമാന ടൊയോട്ട ഷോറൂമുകള്‍, അക്ഷയ ഗോള്‍ഡ് അപ്പാര്‍ട്ട്‌മെന്റ്‌സ് , ഇമാദ് ടവര്‍ കണ്ണൂര്‍, ലുലു സെന്റര്‍ കണ്ണൂര്‍, സില്‍വര്‍ ഓക്ക് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ്‌സ് , മജ്‌ലീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വളാഞ്ചേരി, ക്രസന്റിന്റെ വര്‍ക്കുകള്‍ , കെ.വി.ആറിന്റെ വര്‍ക്കുകള്‍, ചേവായൂരിലെ സിജി കാര്യാലയം, ഈസ്റ്റ് ഹില്ലിലെ കൗണ്‍സില്‍ അപ്പാര്‍ട്ട്‌മെന്റ്, 18 ല്‍ പരം പള്ളികള്‍, കാലിക്കറ്റ് പ്രസ് ക്ലബ് കെട്ടിടം, ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍, എം.എസ്.എസ് സ്‌കൂള്‍ കെട്ടിടങ്ങള്‍, കാലിക്കറ്റ് ഗേള്‍സ് സ്‌കൂള്‍, എം.എം ഹൈസ്‌കൂള്‍, പ്രസ്റ്റീജ് സ്‌കൂള്‍, ആപ്പ്‌കോ ഷോറും തുടങ്ങിയവ അവയില്‍ ചിലതുമാത്രം

തേടിയെത്തുന്ന അംഗീകാരം

നിര്‍മാണ രംഗത്തെ മികവിന് പുരസ്‌കാരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ എം.വി കുഞ്ഞാമുവിനെ തേടിയെത്തിയിട്ടുണ്ട്. ഓരോ പുരസ്‌കാരവും നിര്‍മാണ മേഖലയിലെ കൂടൂതല്‍ സത്യസന്ധമായി മുന്നേറാനുള്ള പ്രചോദനമാവുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനില്‍ നിന്നും മുന്‍ മുഖ്യമന്ത്രിമാരായ ഇ.കെ നായനാരില്‍ നിന്നും ഉമ്മന്‍ചാണ്ടിയില്‍ നിന്നും പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളില്‍ നിന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നും മുന്‍ ലോകസഭാ സ്പീക്കര്‍ പി.എം സഈദില്‍നിന്നും ഉള്‍പ്പെടെ നിരവധി പ്രശസ്ത വ്യക്തികളില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പീപ്പിള്‍സ് റിവ്യു ന്യൂസ്‌പേപ്പറിന്റെ മുന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റംഗം എം.കെ രാഘവന്‍ നിര്‍മാണ്‍ പ്രതിഭാ പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. കെട്ടിട നിര്‍മാണ രംഗത്ത് സൂക്ഷ്മതയും ക്വാളിറ്റിയും കൂട്ടിച്ചേര്‍ത്ത ചായംകൊണ്ട് നിര്‍മാണ മേഖലയില്‍ വേറിട്ട വര്‍ണ ചിത്രങ്ങള്‍ നിര്‍മിച്ച് ആത്മാര്‍ഥതയും കഠിനാധ്വാനവും സത്യസന്ധതയും മുറുകെപിടിച്ച് സമൂഹത്തിനാകെ മാതൃകയായി മാറിയിരിക്കുകയാണ് എം.വി കുഞ്ഞാമു എന്ന വ്യക്തി.

യാത്രകളുടെ തോഴന്‍

യാത്രകള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് കുഞ്ഞാമു. വിവിധ ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് അനുഭവങ്ങള്‍ നേടുക എന്നതാണ് ഇതിന്റെ പിന്നിലെ താല്‍പര്യം അമേരിക്ക, റഷ്യ, യു.കെ, തുര്‍ക്കി, സിറിയ, ഈജിപ്ത്, ജോര്‍ദാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ 39 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പലപ്പോഴായി പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

പിന്തുണയായി കുടുംബം

തിരൂര്‍ പൊന്മുണ്ട സ്വദേശിയും നീലഗിരി ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണറുമായിരുന്ന പരേതനായ മൂസക്കൂട്ടിയുടെ മകളും ബി.എസ്.സി ബിരുദധാരിയുമായ ഫാത്തിമയാണ് സഹധര്‍മിണി. ബിസിനസ്‌കാരിയും എം.ബി.എ ബിരുദധാരിയുമായ ഷഫ്‌നയാണ് മൂത്തമകള്‍, ബി.ടെക് ബിരുദധാരിയായ ഷംന രണ്ടാമത്തെ മകള്‍, വിദ്യാര്‍ഥിയായ ഷഹല്‍ അഹമ്മദാണ് മകന്‍. ഗവണ്‍മെന്റ് സര്‍വീസില്‍ സേവനം ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഡോ.ലിയാക്കത്തലിയും തൃശൂര്‍ സ്വദേശിയായ ഡോ. അബ്ദുറശീദുമാണ് മരുമക്കള്‍. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് കുഞ്ഞാമുവിന്റെ കരുത്ത്.

നിര്‍മാണ മേഖല പുരസ്‌കാരങ്ങള്‍

*   1984ല്‍ സി.ഐ.ആര്‍.എച്ച്. എസ് സൊസൈറ്റിയുടെ കീഴിലുള്ള ഹോസ്റ്റല്‍ പൂര്‍ത്തീകരിച്ചതില്‍ സത്യസന്ധതക്കുള്ള ഉപഹാരം അഡ്വ. എം മുഹമ്മദ് സാഹിബില്‍ നിന്ന് ഏറ്റുവാങ്ങി1988ല്‍ കാപ്പാട് ഐനൂല്‍ ഹുദ ഹോസ്പിറ്റല്‍ നിര്‍മാണം വിജയകരമായി പൂര്‍ത്തീകരിച്ചപ്പോള്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി സി.ടി അഹമ്മദലിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

*  1991ല്‍ ഫാറൂഖ് കോളേജ് കാമ്പസ് റൗളത്തൂര്‍ ഉലും അസോസിയേഷന്റെ ഹോസ്റ്റല്‍ കെട്ടിടം സമയബന്ധിതമായി പൂര്‍ത്തീകരിച്ചതിന് വ്യവസായ പ്രമുഖന്‍ എ.കെ കാദര്‍കുട്ടി സാഹിബില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

* 1994ല്‍ ഫാറൂഖ് കോളേജ് ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ നിര്‍മാണത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത് മുന്‍ ലോക്‌സഭാസ്പീക്കറും കേന്ദ്രമന്ത്രിയായിരുന്ന പി.എം സഈദില്‍ നിന്ന്.

1997ല്‍ കോഴിക്കോട് പ്രസ് ക്ലബിന്റേയും ഓഡിറ്റോറിയത്തിന്റേയും ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഇ.കെ നായനാരില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്.

2001ല്‍ മലപ്പുറം ജില്ലയിലെ പുറമണ്ണൂരില്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കെട്ടിടം പൂര്‍ത്തീകരിച്ചതിനുള്ള അവാര്‍ഡ് നല്‍കിയത് ജി.എം ബനാത്ത് വാലയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമാണ്.

* എം.എസ്.എസ് കോളേജിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിനുള്ള അവാര്‍ഡ് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റും വ്യവസായ പ്രമുഖനും പി.ഐ സണ്‍സ് ഉടമ കെ.വി കുഞ്ഞമ്മദ് കോയയില്‍ നിന്ന് ഏറ്റുവാങ്ങി.

* കണ്ണൂര്‍ ജില്ലയിലെ നിര്‍മാണ മേഖലയിലെ സേവനങ്ങള്‍ക്ക് മുന്‍ മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ ഉപഹാരം നല്‍കി ആദരിച്ചു.

* 2002ല്‍ കോഴിക്കോട് ഹോട്ടല്‍ റിനൈസണ്‍സിന്റെ കെട്ടിട നിര്‍മാണം ഭംഗിയായി പൂര്‍ത്തീകരിച്ചതിന് പാണക്കാട് സാദിഖലി തങ്ങളില്‍നിന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

* 2004ല്‍ കെ.എസ്.ടി.ഇ.ഒ സംസ്ഥാന കമ്മറ്റി ചാരിറ്റി അവാര്‍ഡ് നല്‍കി.

* 2011ല്‍ കണ്‍സ്ട്രക്ഷന്‍ നിര്‍മാണ രംഗത്തെ മികവിനുള്ള അംഗീകാരമായി നിര്‍മാണ്‍ പ്രതിഭാ പുരസ്‌കാരം രാഘവന്‍ എം.പിയില്‍ നിന്ന് ഏറ്റുവാങ്ങി.

* കാലിക്കറ്റ് കള്‍ച്ചറല്‍ സെന്റര്‍ പുരസ്‌കാരം ലഭിച്ചു.

* 2012ല്‍ ഫാറൂഖ് കോളേജിലുള്ള അല്‍ഫാറൂഖ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന് കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി ഇ. അഹമ്മദില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി

* ഫാറൂഖ് കോളേജ് ജൂബിലി ബില്‍ഡിങ്ങ് പൂര്‍ത്തീകരിച്ചതിന് അല്‍ഹജാദ് ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ മാനേജര്‍ അഹമ്മദ് അല്‍ അന്‍സാരിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി

2013ല്‍ ബാബു- ജഗ്ജീവന്‍ റാം കലാസംസ്‌കൃതി ആന്റ് സാഹിത്യ അക്കാദമിയുടെ നിര്‍മാണ്‍ പ്രതിഭാ പുരസ്‌കാരം ന്യൂഡല്‍ഹിയില്‍ വച്ച് മുന്‍ കേന്ദ്രമന്ത്രി ചൗധരി ദേശായിയില്‍ നിന്നും ഏറ്റുവാങ്ങി.

2014ല്‍ ലെന്‍സ്‌ഫെഡ് ബില്‍ഡിങ്ങ് എക്‌സ്‌പോ പ്രമുഖ കരാറുകാരെ ആദരിച്ച ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് നല്‍കി ആദരിച്ചു.

ഗ്ലോബല്‍ സ്‌കൂള്‍ നിര്‍മാണം വേഗം പൂര്‍ത്തീകരിച്ചതിന് വ്യവസായ ഐ.ടി മന്ത്രി ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയില്‍നിന്ന് അവാര്‍ഡ് ലഭിച്ചു.

മലപ്പുറത്തെ അല്‍ അബീര്‍ ഫൗണ്ടേഷന്‍ കെട്ടിടം സമയബന്ധിതമായി പൂര്‍ത്തീയാക്കിയതിന് മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

സി.എം.എയുടെ പ്രസ്റ്റീജ് പബ്ലിക്ക് സ്‌കൂള്‍ ബില്‍ഡിങ് പൂര്‍ത്തീകരിച്ചതിന് എം.എല്‍.എ ആയിരുന്ന പി.എം.എ സലാം ഉപഹാരം നല്‍കി.

2015ല്‍ കുറ്റിച്ചിറ സ്‌കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് മന്ത്രിയായിരുന്ന ഡോ.എം.കെ മുനീറില്‍ നിന്ന് മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് സ്വീകരിച്ചു.

* 2016ല്‍ റൂറല്‍ എജ്യൂക്കേഷന്‍ സോഷ്യല്‍ എംപവര്‍മെന്റ്, ഖത്തര്‍ ചാപ്റ്റര്‍ കാരുണ്യ ശ്രീ പുരസ്‌കാരം ദോഹയില്‍ വച്ച് ഏറ്റുവാങ്ങി.

* 2017ല്‍ ഇന്ത്യന്‍ അച്ചീവേഴ്‌സ് ഫോറം-വാണിജ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ന്യൂഡല്‍ഹിയില്‍ വച്ച് നല്‍കി ആദരിച്ചു.

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ നിര്‍മാണ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ഉപഹാരം നല്‍കി ആദരിച്ചു.

* 2018ല്‍ റഷ്യ-ഇന്ത്യ ചേംബറിന്റെ വാണിജ്യ മേഖലയിലുള്ള പ്രഗത്ഭമതികളില്‍നിന്ന് മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ മോസ്‌കോ സിറ്റി ഗവണ്‍മെന്റ് മന്ത്രി സെര്‍ജി ചെര്‍യോമിനില്‍ നിന്നും എം.വി കുഞ്ഞാമു പുരസ്‌കാരം ഏറ്റുവാങ്ങി.

* 2019ല്‍ നാഷണല്‍ ബിസിനസ്-സമ്മിറ്റ് അവാര്‍ഡ് ന്യൂഡല്‍ഹിയില്‍ വച്ച് ലഭിച്ചു.

 

ചാരിറ്റി പുരസ്‌കാരങ്ങള്‍

* 2011ല്‍ ഏറ്റവും മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഭാരതിയ സാഹിത്യ അക്കാദമിയുടെ ഭാരതരത്‌ന ബാബാസാഹിബ് ഡോ.ബി.ആര്‍ അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് പ്രസിഡന്റ് എസ്.പി സുമാനാര്‍ഷ്‌കറില്‍ നിന്ന് ഡല്‍ഹിയില്‍ വച്ച് ഏറ്റുവാങ്ങി.

ദേശീയ ദലിത് സാഹിത്യ അക്കാദമിയുടെ സാമൂഹിക-സാംസ്‌കാരിക വിദ്യാഭ്യാസ കാരുണ്യ നിര്‍മാണ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കായി ഭാരതരത്‌ന ഡോ.ബി.ആര്‍ അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് മുന്‍ എം.പി സി.ഹരിദാസില്‍നിന്ന് ഏറ്റുവാങ്ങി.

* 2012ല്‍ കോഴിക്കോട് നടന്ന സെമിനാറില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ഉപഹാരം ഡോ.സാറാ ജോസഫ് നല്‍കി.

* ചിരന്തന ദുബായിയുടെ പ്രതിഭാ പുരസ്‌കാരം കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന കെ.വി മോഹന്‍കുമാര്‍ എം.വി കൂഞ്ഞാമുവിന് സമ്മാനിച്ചു.

* 2013ല്‍  കേരള ജനസമ്പര്‍ക്ക വേദിയുടെ മദര്‍തെരേസ ദേശീയ പുരസ്‌കാരം കോഴിക്കോട് സാമൂതിരി രാജാവില്‍ നിന്ന് ഏറ്റുവാങ്ങി.

* 2016ല്‍ റൂറല്‍ എജ്യുക്കേഷന്‍ സോഷ്യല്‍ എംപവര്‍മെന്റ് ഖത്തര്‍ ചാപ്റ്റര്‍ പുരസ്‌കാരം ദോഹയില്‍ വച്ചു നടന്ന ചടങ്ങില്‍ എം.വി കുഞ്ഞാമു ഏറ്റുവാങ്ങി.

* 2017ല്‍ സാമൂഹിക -സാംസ്‌കാരിക -കാരുണ്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ബഷീര്‍ മാനവ മൈത്രി പുരസ്‌കാരം ലഭിച്ചു.

* 2018ല്‍ കെ.എം.സി.സി. ഡല്‍ഹി സ്റ്റേറ്റ് കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ സി.പി ബാവഹാജിയും ഹാരിസ് ബീരാനും ചാരിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു.

* 2019ല്‍ സെന്റ് ജുഡ് ബുക്‌സ് പബ്ലിക്കേഷന്‍സ് പുസ്തക പ്രകാശന ചടങ്ങില്‍ ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

* 2020ല്‍ മലയാള ചലച്ചിത്ര സൗഹൃദ വേദി കെ.പി ഉമ്മര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

*  എസ്.കെ.പൊറ്റക്കാട്ട് സാഹിത്യ അവാര്‍ഡ് ദാനചടങ്ങില്‍ ചാരിറ്റി മേഖലയിലെ സംഭാവനകള്‍ക്ക് ചീഫ് സെക്രട്ടറിയായിരുന്ന ടോം.ജോസ് ആദരിച്ചു.

* 2022ല്‍ ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ബോംബെയില്‍ നടത്തിയ എന്‍.ആര്‍.ഐ ഗ്ലോബല്‍ മീറ്റില്‍ ചാരിറ്റി മേഖലയിലെ സംഭാവനകള്‍ മുന്‍നിര്‍ത്തി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആദരിച്ചു.

 

എം.വി കുഞ്ഞാമു വഹിക്കുന്ന സ്ഥാനങ്ങള്‍

ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ്, കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ഉപദേശ സമിതി അംഗം, മുഹമ്മദ് റാഫി റിസര്‍ച്ച് അക്കാദമി പ്രസിഡന്റ്, കേരള സംസ്‌കാരിക വേദി കോഴിക്കോട് ജില്ലാ രക്ഷാധികാരി, മാത്തറ സി.ഐ.ആര്‍.എച്ച്.എസ്. സ്‌കൂള്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, ആശാ സാംസ്‌കാരിക സംഘടന മെമ്പര്‍ , പെരുമണ്ണ അഗതി മന്ദിരം ട്രഷറര്‍, തലക്കുളത്തൂര്‍ മാനസ് എക്‌സിക്യൂട്ടീവ് മെമ്പര്‍ , സി.ഡി മീഡിയ ഡയരക്ടര്‍, മലയാള വാണിജ്യം ഡയരക്ടര്‍, ഗള്‍ഫ് ന്യൂസ് മാനേജിങ്ങ് എഡിറ്റര്‍, ദലിതന്‍ മാസിക അസോസിയേഷന്‍ എഡിറ്റര്‍, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ട്രഷറര്‍ , ദേശിയ ദലിത് സാഹിത്യ അക്കാദമി രക്ഷാധികാരി.

നിലവില്‍ വഹിക്കുന്ന പദവികള്‍

* മാനേജിങ്ങ് പാട്ണര്‍,എം.വി.കെ ആന്റ് അസോസിയേറ്റ്‌സ്, സിവില്‍ കോണ്‍ട്രാക്‌ടേഴ്‌സ്,ഓപ്പോ സ്‌ക്വയര്‍ ബില്‍ഡിംഗ്, പാവമണി റോഡ്, കേരള.

മാനേജിങ്ങ് പാട്ണര്‍, എം.വി.കെ കണ്‍സ്ട്രക്ഷന്‍ ചാലപ്പുറം, കോഴിക്കോട്.

* എം.വി.കെ എന്റര്‍പ്രൈസസ്, പന്തീരങ്കാവ്, കോഴിക്കോട്.

* എക്‌സിക്യൂട്ടീവ് ഡയരക്ടര്‍, ട്രു ടഫ് ഗ്ലാസ്, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റേറ്റ് ,പാലക്കാട് – കേരള.

* ട്രുബോണ്ട് , ചെയര്‍മാന്‍ , എല്‍.എല്‍.പി പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂൂര്‍ , കര്‍ണാടകം.

 

Share

Leave a Reply

Your email address will not be published. Required fields are marked *