അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ ‘ആസ്റ്റര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍’

അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ ‘ആസ്റ്റര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍’

കോട്ടക്കല്‍: പേഷ്യന്റ്‌സ് സേഫ്റ്റിയെ മുന്‍നിര്‍ത്തിയുള്ള ഈ വര്‍ഷത്തെ 2023 ഇന്റര്‍നാഷണല്‍ പേഷ്യന്റ്‌സ് സേഫ്റ്റി അവാര്‍ഡ് ‘ആസ്റ്റര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍’ കരസ്ഥമാക്കി. ഹോസ്പ്പിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ നര്‍ചര്‍ പ്രോഗ്രാമാണ് എക്‌സലന്‍സ് ഇന്‍ പേഷ്യന്റ് ആന്റ് ഫാമിലി കൊളാബറേഷന്‍ എന്ന വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായത്. ദില്ലി താജ് പാലസില്‍ നടന്ന ചടങ്ങില്‍ ഗീതു. ആര്‍ ( അഡ്മിനിസ്‌ട്രേറ്റര്‍, ആസ്റ്റര്‍ നര്‍ച്ചര്‍ പ്രോഗ്രാം), പി.ജോണ്‍ (നഴ്‌സിംഗ് ഓഫീസര്‍ ) എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

സൂക്ഷ്മ പരിശോധനക്കൊടുവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200ല്‍ അധികം അപേക്ഷകളാണ് അന്തിമഘട്ടത്തിലേക്ക് പരിഗണിച്ചത്. തുടര്‍ന്ന് വിശദമായ ഓഡിറ്റിംഗിനും വിശകലനങ്ങള്‍ക്കുമൊടുവില്‍ ഉന്നത ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ‘അമ്മ ഗര്‍ഭം ധരിക്കുന്നത് മുതല്‍ കുട്ടിക്ക് അഞ്ച് വയസ് തികയുന്നത് വരെ അമ്മയേയും നവജാതശിശുവിനേയും പോഷിപ്പിക്കുകയും, പരിപാലിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ആസ്റ്റര്‍ നര്‍ച്ചര്‍ പ്രോഗ്രാം. ചുരുങ്ങിയ കാലയളവിനുളില്‍ ആസ്റ്റര്‍ വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ കരസ്ഥമാക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. ‘ ഇത്തരം പുരസ്‌കാരങ്ങള്‍ ആരോഗ്യ രംഗത്തെ പുതിയ നവീകരണങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ‘ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ്-കേരള തമിഴ്‌നാട് റീജിയണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *