കേരളത്തെ നയിച്ചവർ

കേരളത്തെ നയിച്ചവർ

1956 നവംമ്പർ 1 – ന് ഐക്യകേരളം പിറവികാണ്ടു. കേരളം ഒരു സംസ്ഥാനം എന്ന നിലയിൽ പിറവികൊണ്ട ദിവസം. മുതൽ മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടിയാണ്. അതുല്യമായ പ്രക്യതി ഭംഗിയും, അക്ഷരജഞാനവും ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിലൂടെ ലോകമെങ്ങും അറിയപ്പെടുന്നു. അതുല്യമായ പ്രകൃതിഭംഗിയും അക്ഷരജ്ഞാനവും ഈ നാടിനെ ദൈവ പ്രകീർത്തിതമായ പല നേട്ടങ്ങളും ഉണ്ടായെങ്കിലും ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നതാണ് യാഥാർത്ഥ്യം.

 

ഇതുവരെ കേരളം ഭരിച്ച നമ്മുടെ മുഖ്യമന്ത്രിമാർ

 

ഇ.എം.എസ്.

നിയമസഭയുടെ ചരിത്രത്തോടൊപ്പം പ്രധാന്യമുള്ളതാണ് അവയ്ക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിമാരും. 1957 – ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യ മുഖ്യമന്ത്രിയായത് ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. (ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്) ആദ്യ മുഖ്യമന്ത്രി എന്ന നിലയിൽ ആ നാമം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്. സോഷ്യലിസ്റ്റും ചരിത്രകാരനും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു അദ്ദേഹം. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് നേതാവും ഇ.എം.എസ് തന്നെ. 1957 – ൽ സംസ്ഥാനത്തെ ആദ്യ മുഖ്യ മന്ത്രിയായ അദ്ദേഹത്തിന് വിമോചനസമരത്തെ തുടർന്ന് 1959 – ൽ കേന്ദ്രം ഇ.എം.എസ് മന്ത്രി സഭ പിരിച്ചുവിട്ടു. 1967 – ൽ വീണ്ടും മുഖ്യമന്ത്രിയായി. ദീർഘക്ടാലം സി.പി.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു. ധൈഷണിക മണ്ഡലത്തിൽ അദ്ദേഹം വലിയ ഇടപെടലാണ് എഴുത്തിലൂടെ നടത്തിയത്. 1909 ജൂൺ 14 ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലായിരുന്നു ജനിച്ചത്. കേരളത്തിന് ദിശാബോധം നൽകിയ. മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. കേരളമോഡൽ എന്ന വികസനരീതിക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. ആര്യാ അന്തർജ്ജനമാണ് ഭാര്യ… 19985 മാർച്ച് 19 – ന് 89-ാം വയസ്സിൽ
നിര്യാതനായി.

 

പട്ടം താണുപിള്ള

ഇ.എം.എസിന് ശേഷം മുഖ്യമന്ത്രിയായത് പട്ടം താണുപിള്ളയായിരുന്നു. സംസ്ഥാനരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായാണ് പട്ടത്തെ വിശേഷിപ്പിക്കുന്നത്. 1885ൽ തിരുവനന്തപുരത്തായിരുന്നു ജനനം. സംസ്‌കൃതപണ്ഡിതനായ വരദരാജനായിരുന്നു പിതാവ്. അമ്മ ഈശ്വരിയമ്മ. കോടതിയിൽ അഭിഭാഷകനായിരുന്നു. തിരു-കൊച്ചിയിലെ ലെജിസറ്റേറ്റീവ് അസംബ്‌ളിയിൽ അംഗമായിരുന്ന അദ്ദേഹം സ്വാതന്ത്ര്യത്തിന് ശേഷം രൂപീകരിച്ച തിരുവിതാകൂർ സർക്കാരിന്റെ പ്രധാനമന്ത്രിയായി. 1954 ലെ തെരഞ്ഞെടുപ്പിന് കമ്മ്യൂണിസ്റ്റ് പാർട്ടി, ആർ.എസ്.പി. പി.എസ്.പി എന്നീ കക്ഷികൾ ചേർന്ന മുന്നണി തെരഞ്ഞെടുക്കപ്പെടുകയും പട്ടം താണുപിള്ള മുഖ്യമന്ത്രിയാകുകയും ചെയ്തു. 1960 ൽ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. രാഷ്ട്രീയ സംഭവികാസങ്ങളെ തുടർന്ന് 1962 ൽ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും പഞ്ചാബ് ഗവർണ്ണറായി പോകുകയും ചെയ്തു. 1970 ജൂലൈ 27 ന് 85-ാം വയസ്സിൽ അന്തരിച്ചു.

 

ആർ. ശങ്കർ

കേരളത്തിന്റെ രാഷ്ട്രീയ രംഗത്തെ അതികായകരിൽ ഒരാളാണ് ആർ. ശങ്കർ സംസ്ഥാനത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം രാഷ്ട്രീയ സംഭവപരമ്പരകളിൽ ശ്രദ്ധേയമായിരുന്നു. വിമോചന സമരകാലത്ത് കെ.പി.സി.സി പ്രസിഡന്റായി. 1960 ൽ പട്ടം താണുപിള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി. ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നു. നല്ല വാഗ്മിയായിരുന്ന ശങ്കർ പിന്നോക്കക്കാർക്ക് നീതിതേടി നടത്തിയ പ്രസംഗങ്ങൾ ശ്രദ്ധേയമായിരുന്നു. യോഗം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, എസ്.എസ്. ട്രസ്റ്റ് തലവൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1962 – ൽ പട്ടം പഞ്ചാബ് ഗവർണ്ണറായി പോയപ്പോൾ ശങ്കർ മുഖ്യമന്ത്രിയായി. മികച്ച ഭരണാധികാരിയായിരുന്ന അദ്ദേഹം ദിനമണി എന്ന പത്രത്തിന്റെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1972 നവംബർ 6 ന് 83-ാം
വയസ്സിൽ നിര്യാതനായി.

 

സി. അച്യുതമേനോൻ

സത്യസന്ധതയുടേയും ലളിതജീവിതത്തിന്റേയും പ്രതീകമായിരുന്നു സി.അച്യുതമേനോൻ. 1969 മുതൽ 70 വരെയും 70 മുതൽ 77 വരെയും അച്യുതമേനോൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 1913 ജനുവരി 13 ന് തൃശ്ശൂർ ജില്ലയിലെ പുതുക്കാട്ടാണ് ജനിച്ചത്. 1957 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച അച്യുതമേനോൻ ഇ.എം.എസ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയുമായിരുന്നു. നല്ലൊരു ഗ്രന്ഥകാരൻ കൂടിയായിരുന്നു. 1977 – ൽ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. 1991 സെപ്തംബർ 16 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

 

കെ. കരുണാകരൻ

ലീഡർ എന്നറിയപ്പെടുന്ന കെ. കരുണാകരനാണ് അച്യുതമേനോൻ ശേഷം മുഖ്യമന്ത്രിയായത്. തെക്കേടത്ത് രാവുണ്ണിമാസ്റ്ററുടേയും കണ്ണോത്ത് കല്ല്യാണിയമ്മയുടേയും മകനായി 1918 ജൂലൈ അഞ്ചിന് കണ്ണൂർ ജില്ലയിലെ ചിറയ്ക്കലായിരുന്നു ജനനം. ദീർഘമായ പാർലമെന്ററി പാരമ്പര്യമായിരുന്നു അദ്ദേഹത്തിന്. മൂന്ന് തവണ പ്രതിപക്ഷനേതാവായി പ്രവർത്തിച്ചു. അച്യുതമേനോൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. 1977 ലും 1981 ലും 1982 ലും 1991 ലും മുഖ്യമന്ത്രിയായി. മൂന്ന് തവണ രാജ്യസഭയിലും രണ്ട് തവണ ലോക സഭയിലും അംഗമായി. 1995 ൽ കേന്ദ്ര ക്യാബിനറ്റിൽ വ്യവസായ മന്ത്രിയായി. കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിര ക്ഷണിതാവ്. നെഹറു കുടുംബത്തോടുള്ള അടുപ്പം ദേശീയ രാഷ്ട്രീയ രംഗത്ത് ഏറെ ശ്രദ്ധേയനായി. രാജീവ് ഗാന്ധിയുടെ മരണശേഷം പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതിൽ കിംഗ് മേക്കറായി പ്രവർത്തിച്ചു. നാലുതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ടുണ്ട്. 1995 ൽ എ.കെ.ആന്റണിക്കായി അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. ദീർഘകാലം കോൺഗ്രസ്സുമായി ഇടഞ്ഞു നിന്ന അദ്ദേഹം ഒടുവിൽ കോൺഗ്രസ്സിലേക്കു തന്നെ മടങ്ങിവന്നു. കല്യാണികുട്ടിയമ്മയാണ് ഭാര്യ. കെ.മുരളീധരൻ മകനും പത്മജാവേണുഗോപാൽ മകളുമാണ്. 2010 ഡിസംബർ 23 ന് അദ്ദേഹം നിര്യാതനായി.

 

എ.കെ. ആന്റണി

ലളിത, ജീവിതശൈലിയുടെ ഉടമയാണ് എ.കെ. ആന്റണിയെന്ന് എല്ലാവർക്കും അറിയാമല്ലോ. പൊതുജീവിതത്തിലും വൃക്തിജീവിതത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അദ്ദേഹം മൂന്ന് തവണ മുഖ്യമന്ത്രിയായി. അറയ്ക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ.കെ. ആന്റണിയുടെ ജനനം 1940 ഡിസംബർ 28 ന് ആലപ്പുഴ ജില്ലയിലെ ചേർത്തലയിലായിരുന്നു. 69 മുതൽ കെ.പി.എസ്.സി ജനറൽ സെക്രട്ടറിയായി. 70 മുതൽ 77 വരെ യു.ഡി.എഫ് കൺവീനറായിരുന്നു. കെ. കരുണാകരന്റെ രാജിയെ തുടർന്ന് 1977 ഏപ്രിൽ 27ന് ആദ്യമായി മുഖ്യമന്ത്രിയായി. അന്ന് എം.എൽ.എ അല്ലാതിരുന്നതിനാൽ കഴക്കൂട്ടത്ത് നിന്ന് മത്സരിച്ച് ചിക്കമംഗലൂർ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് രാജിവെച്ചു. 2001 ലെ മത്സരത്തിൽ വിജയിച്ച അദ്ദേഹം മുഖ്യമന്ത്രിയായി. 2004 ഓഗസ്റ്റ് 29 ന് രാജിവെച്ചു. 2004 മുതൽ ക്രേന്ദ്രപ്രതിരോധവകുപ്പു മന്ത്രിയായി. 2004 ഓഗസ്റ്റ് 29 ന് രാജിവെച്ചപ്പോൾ പകരം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി.

 

പി.കെ. വാസുദേവൻനായർ

പി.കെ.വി എന്ന മൂന്ന് അക്ഷരത്തിൽ അറിയപ്പെടുന്ന പി.കെ. വാസുദേവൻനായർ ഒരു വർഷത്തോളം നമ്മുടെ മുഖ്യമന്ത്രിയായിരുന്ന സംശുദ്ധമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു പി.കെ.വി 1928 മാർച്ച് 2 ന് വി.എം. കേശവപിള്ളയുടേയും നാണിക്കുട്ടിയമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് ജനിച്ചത്. 1928 ഒക്ടോബർ 29 മുതൽ 1979 ഒക്ടോബർ 1 വരെ മുഖ്യമന്ത്രിയായിരുന്നു. 1977-78 കാലഘട്ടത്തിൽ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടേയും മന്ത്രി സഭകളിൽ മന്ത്രിയായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് ലോകസഭാംഗമായി. ഗ്രന്ഥകാരൻ, പ്രഭാഷകൻ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ നായകൻ എന്നീ നിലകളിലും തിളക്കമാർന്ന പ്രതിച്ഛായുടെ ഉടമയായിരുന്നു. ലക്ഷ്മികുട്ടി അമ്മയാണ് ഭാര്യ. അഞ്ച് മക്കളാണ്, പാർലമെന്റ് അംഗമായിരിക്കെ 2005 ഡിസംബർ 5 ന് അദ്ദേഹം നിര്യാതനായി.

 

സി.എച്ച്. മുഹമ്മദ്‌കോയ

ആധുനിക കേരളത്തിലെ തിളക്കമാർന്ന രാഷ്ട്രീയ വ്യക്തിത്വമാണ് സി.എച്ച്. മുഹമ്മദ്‌കോയയുടേത്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ സി.എച്ച് പ്രവർത്തിച്ചിട്ടുണ്ട്. കഠിനാധ്വാനത്താൽ ഉയർച്ചയുടെ പടവുകൾ കയറിയ ആളാണ് അദ്ദേഹം. 1927 ജൂലൈ 15 ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് അത്തോളിയിലായിരുന്നു ജനനം. ചന്ദ്രിക ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്നു. ഇ.എം.എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രി, കരുണാകരൻ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു. 1983 സെപ്തംബർ 28ന് അന്തരിച്ചു.

 

ഇ.കെ. നായനാർ: ഏറമ്പാലക്യഷ്ണൻനായനാർ

ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന റെക്കോർഡിന് ഉടമയാണ് നായനാർ. നാവിൻതുമ്പിൽ നർമ്മമുള്ള നായനാർ ഏവരുടേയും പ്രിയങ്കരനായിരുന്നു. ഏറമ്പാലതറവാട്ടിൽ 1919 ഡിസംബർ ഒമ്പതിനാണ് അദ്ദേഹം ജനിച്ചത്. കരിക്കാട്ടിടം നായനാരുടെ ഒന്നാം കാര്യസ്ഥൻ ഗോവിന്ദൻ നമ്പ്യാരുടേയും ഏറമ്പാല നാരായണിയമ്മയുടേയും മുന്ന് മക്കളിൽ രണ്ടാമൻ. ചിറയ്ക്കൽ കോവിലകത്തിന്റെ സാമന്തപദവിയുണ്ടായിരുന്ന ഏറമ്പാല തറവാട് സമ്പദ്‌സമൃദ്ധവും പ്രൗഡവുമായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്നു. ശ്രീഹർഷൻ വായനശാലയുടെ കൈയെഴുത്തു മാസികയിൽ എഴുതികൊണ്ട് നായനാർ സാഹിത്യരംഗത്തേക്ക് കടന്നുവന്നു. ആദ്യം കവിതയും പിന്നെ ലേഖനങ്ങളും. മുപ്പതുകളുടെ അവസാനത്തോടെ കർഷകപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനായിത്തീർന്നു. ദീർഘനാൾ ഒളിവിൽ കഴിയുകയുണ്ടായി. 1974 ൽ പാർട്ടി സംസ്ഥാനസ്വെക്രട്ടറി സി.എച്ച്.കണാരൻ അന്തരിച്ചപ്പോൾ നായനാർ പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1980 – ൽ മലമ്പുഴ മണ്ഡലത്തിൽ നിന്നും വീണ്ടും നിയമസഭയിലേക്ക് വന്ന അദ്ദേഹം ജനുവരി 25ന് സംസ്ഥാനമുഖ്യമന്ത്രിയായി. ശാരദടീച്ചറാണ് ഭാര്യ. 2004 മെയ് 19 – ന് നിര്യാതനായി.

 

ഉമ്മൻചാണ്ടി

ജനപ്രിയ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകിയ മുഖ്യമന്ത്രിയാണദ്ദേഹം. 2004 ആഗസ്റ്റ് 31 ന് എ.കെ. ആന്റണിയുടെ പിൻഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. അതിന് മുൻപ് പലതവണ മന്ത്രിയായിരുന്നിട്ടുണ്ട്. പത്ത് തവണ എം.എൽ.എ ആയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തെ കഴിഞ്ഞ 15 വർഷത്തോളമായി അദ്ദേഹം നിയമസഭയെ പ്രതിനിധീകരിക്കുന്നു. ആഭ്യന്തരം, ധനകാര്യം തൊഴിൽ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊതുജന സമ്പർക്കപരിപാടി, അതിവേഗം ബഹുദുരം എന്നീ പരിപാടികൾ പുതുമയാർന്നതായിരുന്നു. മറിയാമ്മ ഉമ്മൻചാണ്ടിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. 2011 – ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം ലഭിച്ചപ്പോൾ മുഖ്യമന്ത്രിയായി.

 

വി.എസ്. അച്യുതാനന്ദൻ

വി.എസ് എന്ന രണ്ടക്ഷരത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ശങ്കരന്റെയും, അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20 വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ ജനിച്ചു. കഴിഞ്ഞ ദശകങ്ങളിലേറെയായി നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പറവൂരിലെ ആസ്പിൻ വാൾ കയർ ഫാക്ടറിയിലെ നെയ്ത്തു ശാലയിൽ നിന്നാണ് തുടങ്ങിയത്. എളിമയിൽ നിന്ന് നേതൃത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം പുതുതലമുറയ്ക്ക് മാതൃകയാണ്. മുപ്പത്തിനാലാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെ്ക്രട്ടറിയായി. അഞ്ച്! തവണ എം.എൽ.എ. ആയി. മുഖ്യമന്ത്രിയാകാനുള്ള പല അവസങ്ങളും അവിചാരിതമായി അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. എങ്കിലും സംസ്ഥാനത്തെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായി. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹെഡ്്നഴ്‌സായി വിരമിച്ച വസുമതിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

 

പിണറായി വിജയൻ

കേരളത്തിലെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. 2016 മേയ് 25-ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. നിലവിൽ സി.പി.ഐ.(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ, 1998 മുതൽ 2015 വരെ പാർട്ടിയുടെ കേരളം ഘടകം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. 1970-ൽ, 26ാമത്തെവയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂരിലെ തിരഞ്ഞെടുപ്പിൽ അന്നുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു.

ഇങ്ങനെ നമ്മുടെ മുഖ്യമന്ത്രിമാരുടെ ജീവിതം കേരളത്തിന്റെ ചരിത്രമാണ് എന്ന് കരുതാം. ഇവരുടെ ജീവിതം നമുക്ക് വഴി കാട്ടിയാണ്. 1960 മുതലാണ് കേരളത്തിൽ കൂട്ടുകക്ഷിഭരണം നിലവിൽ വന്നത്. തുടർന്ന് 1970 – ൽ അച്യുതമേനോൻ മുഖ്യമന്ത്രിയായി. പിന്നെ കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ വാസുദേവൻ നായർ, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ ഇങ്ങനെ നിളുന്നു.

 

തയ്യാറാക്കിയത്

പ്രേമചന്ദ്രൻനായർ കടയ്ക്കാവൂർ

 

Share

Leave a Reply

Your email address will not be published. Required fields are marked *