റോട്ടറി ഡിസ്ട്രിക്ട് സമ്മേളനം ‘പ്രണയം സമാപിച്ചു’: അടുത്ത വാര്‍ഷിക സമ്മേളനം മംഗലാപുരത്ത്

റോട്ടറി ഡിസ്ട്രിക്ട് സമ്മേളനം ‘പ്രണയം സമാപിച്ചു’: അടുത്ത വാര്‍ഷിക സമ്മേളനം മംഗലാപുരത്ത്

കോഴിക്കോട്: അറിവും ആനന്ദവും പകര്‍ന്ന് രണ്ട് നാള്‍ നീണ്ടുനിന്ന റോട്ടറി ഡിസ്ട്രിക്ട് 3204 വാര്‍ഷിക സമ്മേളനം പ്രണയം സമാപിച്ചു. ഫറോക്ക് കെ.ഹില്‍സില്‍ നടന്ന സമാപന ചടങ്ങില്‍ റോട്ടറി ഇന്റര്‍നാഷണല്‍ പ്രതിനിധി കമാല്‍ സാങ്‌വി മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് വി.വി നായനാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പോലിസ് മേധാവി തേജ്പാല്‍ മീണ, കേണല്‍ നവിന്‍, പി.ഡി.ജിമാരായ സി.എം അബൂബക്കര്‍ , ശ്രീധരന്‍ നമ്പ്യാര്‍, ഡോ.സേതു ശിവശങ്കര്‍, ഡി.ജി.ഇ നോമിനി സന്തോഷ് ശ്രീധരന്‍ , ബ്രിജേഷ് മാനുവല്‍, വി.ജി നായനാര്‍ എന്നിവര്‍ പ്രസംഗിച്ചു. സജി ഗോപിനാഥ് , ഫാബിദ് മൊയ്തീന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ഡിസ്ട്രിക്ട് സെക്രട്ടറി അനില്‍ മേലത്ത് നന്ദിയും പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മംഗലാപുരത്ത് സമ്മേളനം നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *