ഭാരതസംസ്‌കാരം ഉള്‍കൊള്ളുന്നതാണ് റോട്ടറിയുടെ ആശയമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള

ഭാരതസംസ്‌കാരം ഉള്‍കൊള്ളുന്നതാണ് റോട്ടറിയുടെ ആശയമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള

റോട്ടറി വാര്‍ഷിക സമ്മേളനത്തിന് ഞായറാഴ്ച സമാപനം

കോഴിക്കോട്: ഭാരതം മുന്നോട്ടുവയ്ക്കുന്ന വസുദൈവ കുടുംബകം എന്ന ആശയം തന്നെയാണ് റോട്ടറി ക്ലബിന്റെതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. റോട്ടറി ഡിസ്ട്രിക്ട് 3204 ന്റെ വാര്‍ഷിക സമ്മേളനം പ്രണയം, ഫറോക്ക് കെ ഹില്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തെ ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴും ഉള്ളത്. ഉക്രയിന്‍-റഷ്യ യുദ്ധത്തില്‍ ഇന്ത്യ മധ്യസ്ഥം വഹിക്കണമെന്ന ആവശ്യം ഉയര്‍ന്നത് ഏറ്റവും പുതിയ ഉദാഹരണമാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പ്രമോദ് വി.വി നായനാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍, ഡോ. സേതു ശിവ ശങ്കര്‍, ഡോ. ജയപ്രകാശ് വ്യാസ്, എം. ശ്രീകുമാര്‍, മോഹന്‍ ചെറുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ കെ.വി സക്കീര്‍ ഹുസൈന്‍ സ്വാഗതവും മോഹന്‍ ദാസ് മേനോന്‍ നന്ദിയും പറഞ്ഞു. കാലിക്കറ്റ് റോട്ടറി ക്ലബ്ബ് ഈസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തില്‍ രണ്ട് ദിവസങ്ങളിലായി റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഇലക്ട് അനിരുദ്ധ് റോയ് ചൗധരി, മുന്‍ ഡയറക്ടര്‍ കമാല്‍ സാഗ് .വി , കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ് വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് , അമേരിക്ക സി.എ.ഡി.ഐ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ഈനാസ്, ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ജി. ബാല, കല്‍ക്കി സുബ്രഹ്‌മണ്യം, ഡോ. ഫാബിത് മൊയ്തീന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സമ്മേളനം 26 ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സമാപിക്കും. വിദേശത്തെയും സ്വദേശത്തെയും കലാകാരന്മാരുടെ നൃത്ത സംഗീത വിരുന്നും വിവിധ രാജ്യങ്ങളിലെ ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ സ്റ്റാളും ഒരുക്കിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *