സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണം: ധര്‍ണ 28ന്

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണം: ധര്‍ണ 28ന്

കോഴിക്കോട്: കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 28ന് രാവിലെ 11 മണിക്ക് സിവില്‍സ്റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2010ല്‍ 34000 സ്വകാര്യബസുകളുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് 7000 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയും പിന്നീടുള്ള നിരക്കിന്റെ 50ശതമാനവുമായി നിജപ്പെടുത്തണം. ക്യാമറ സ്ഥാപിക്കണമെന്നത് സ്വാഗതാര്‍ഹമാണ്. അതിനാവശ്യമായ സമയം അനുവദിക്കാന്‍ തയ്യാറാകണം. സ്പീഡ് ഗവര്‍ണര്‍ നടപ്പിലാക്കുമ്പോള്‍ 20 ഓളം കമ്പനികള്‍ ഉണ്ടായിരുന്നു. ഇന്ന് കമ്പനികളെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. റോഡ് ടാക്‌സ് മാസംതോറും അടക്കാനും സ്‌റ്റേറ്റ് കാര്യേജുകളുടെ പരിധി 22 വര്‍ഷമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.ടി വാസുദേവന്‍, ജനറല്‍ സെക്രട്ടറി എം.തുളസീദാസ്, ട്രഷറര്‍ സാജു.എം.എസ്, ജോയിന്റ് സെക്രട്ടറി ബീരാന്‍കോയ ടി.കെ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *