റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 25, 26ന്

റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 25, 26ന്

കോഴിക്കോട്: റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 26, 26 തീയതികളില്‍ ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25ന് സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാനകമ്മിറ്റിയും ചേരും. 26ന് രാവിലെ ഒമ്പത് മണിക്ക് ആക്ടിങ് പ്രസിഡന്റ് ചെര്‍പ്പുളശ്ശേരി അബ്ദുറഹ്‌മാന്‍ പതാക ഉയര്‍ത്തും. 10.30ന് മന്ത്രി മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ടി.സിദ്ധീഖ് എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. ചെര്‍പ്പുളശ്ശേരി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എച്ച് താഹ സ്വാഗതവും സംസ്ഥാന ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ ആമുഖപ്രഭാഷണവും നടത്തും. ‘മുസ്ലിം ശാക്തീകരണവും സമുദായ സംഘടനകളും’ സെമിനാര്‍ ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഹമീദ്കുട്ടി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.എച്ച് താഹ, ഷാഹുല്‍ഹമീദ് വയനാട്, ഷാഹുല്‍ ഹമീദ് റാവുത്തര്‍ കൂടരഞ്ഞി, പി.എം കോയാസ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *