മാഹി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മാഹിയിലെ ഏഴോളം പ്രധാന റോഡുകളുടെ പ്രവര്‍ത്തി ഉദ്ഘാടനത്തിനായി മാഹി മുനിസിപ്പല്‍ മൈതാനത്ത് പുതുച്ചേരി പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.ലക്ഷ്മി നാരായണന് പങ്കെടുത്ത സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ മൈതാനത്ത് ചുറ്റും ബി.ജെ.പിയുടെ കൊടിതോരണങ്ങള്‍ കെട്ടിയതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മാഹി മേഖലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മാഹി മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് പരാതി നല്കി. സര്‍ക്കാര്‍ പരിപാടിയില്‍ രാഷ്ട്രിയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ കെട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
യാതൊരു ലൈസന്‍സുമില്ലാതെ ആയുര്‍വേദ മസാജ് സെന്റര്‍ പ്രവര്‍ത്തിക്കുകയും ഇതിന്റെ മറവില്‍ പെണ്‍വാണിഭം നടത്താന്‍ ഉടമയ്ക്ക് സാഹചര്യമുണ്ടായത് മാഹി മുനിസിപ്പാലിറ്റിയുടെ വീഴ്ചയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രെജിലേഷ് കെ.പി, വൈസ് പ്രസിഡന്റ് മുഹമ്മദ് സര്‍ഫാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറിമാരായ അലി അക്ബര്‍ ഹാഷിം, ശ്രീജേഷ് എം.കെ ,അജയന്.പി, ഷെജിന്‍.കെ.ടി എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.