ന്യൂമാഹി: ന്യൂമാഹി ഫിഷ് ലാന്റിങ്ങ് സെന്ററിലെ നവീകരിച്ച ബോട്ടുജെട്ടിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. നേരത്തെയുള്ള ബോട്ട് ജെട്ടി സുനാമിയിലും കാലപ്പഴക്കത്താലും ഭാഗികമായി തകര്‍ന്ന് അപകടാവസ്ഥയിലായിരുന്നു. കാപ്പിറ്റല്‍ ഡ്രഡ്ജിങ്ങ് ഫണ്ടില്‍ നിന്നും 60 ലക്ഷം ചെലവഴിച്ചാണ് നവീകരണം നടത്തിയത്. ജെട്ടിയുടെ തകര്‍ന്നുപോയ മുകള്‍ ഭാഗം മാത്രം പൂര്‍ണമായും പൊളിച്ചുമാറ്റി പുതിയ സ്ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തിയത്. ജെട്ടിയില്‍ ടയര്‍ ഫെന്‍ഡറുകള്‍ നങ്കൂരമിടുന്നതിന് ബൊള്ളാര്‍ഡ്‌സ് തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്. ബീച്ചിലേക്ക് വാഹനം പോകുന്നതിന് പ്രത്യേകമായി കോണ്‍ക്രീറ്റ് ചെയ്ത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. സ്പീക്കറും സ്ഥലം എം.എല്‍.എയുമായ അഡ്വ.എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും.
ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌കരിക്കും
ന്യൂമാഹി: ന്യൂമാഹി ഫിഷ് ലാന്റിങ്ങ് സെന്ററിലെ ബോട്ട് ജെട്ടി ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എന്‍.കെ. പ്രേമന്‍ അറിയിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ യു.ഡി.എഫിന്റെ പഞ്ചായത്ത് അംഗങ്ങളോട് ഭരന്ന സമിതി കാണിക്കുന്ന അവഗണനയിലും വിവേചനത്തിലും പ്രതിഷേധിച്ചാണിത്. ബോട്ട് ജെട്ടി ഉദ്ഘാടന ചടങ്ങ് പാര്‍ട്ടി പരിപാടിയായി മാറ്റുന്ന തരത്തിലുള്ള പ്രചരണത്തിലും പ്രതിഷേധിച്ചാണ് ഇന്നത്തെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും എന്‍.കെ. പ്രേമന്‍ കൂട്ടിച്ചേര്‍ത്തു.