വൈഗ 2023 – മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സ്വീകരിക്കുന്നു

വൈഗ 2023 – മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സ്വീകരിക്കുന്നു

കേരളസര്‍ക്കാര്‍ കൃഷിവകുപ്പ് 2023 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 02 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വച്ച് നടത്തുന്ന വൈഗ 2023നോട് അനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷന്‍ സ്വീകരിക്കുന്നു. വൈഗ 2023 മായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 01 വരെ മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍, വിഡിയോകള്‍, ചിത്രങ്ങള്‍ തുടങ്ങിയവയാണ് നോമിനേഷനോടൊപ്പം സമര്‍പ്പിക്കേണ്ടത്. വൈഗ 2023ന് ഏറ്റവും അധികം കവറേജും മൈലേജും നല്‍കുന്നവയ്ക്ക് മുന്‍ഗണന ലഭിക്കും. വൈഗ 2023 വാര്‍ത്തകള്‍, ക്ലിപ്പിങ്ങുകള്‍, ശബ്ദസന്ദേശങ്ങള്‍, മറ്റുപ്രൂഫുകള്‍ തുടങ്ങിയവയുടെ പകര്‍പ്പുകളോടൊപ്പം നോമിനേഷന്‍ [email protected] എന്ന ഇ-മെയിലിലേക്ക് മാര്‍ച്ച് 01 വൈകുന്നേരം 3 മണിക്ക് മുന്‍പായി അയയ്ക്കണം. താഴെ പറയുന്ന 5 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

  • മികച്ച പത്ര മാധ്യമം
  • മികച്ച പത്ര റിപ്പോര്‍ട്ടര്‍
  • മികച്ച എഫ്.എം ചാനല്‍
  • മികച്ച വിഷ്വല്‍ മീഡിയ
  • മികച്ച ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമം

നോമിനേഷനോടൊപ്പം ഏത് വിഭാഗത്തിലാണ് നോമിനേഷന്‍ സമര്‍പ്പിക്കുന്നത് എന്നും പൂര്‍ണമായ പേര്, മാധ്യമത്തിന്റെ പേര്, ബ്യുറോ തുടങ്ങിയ വിവരങ്ങളും ഉള്‍പ്പെടുത്തണം. വിജയികള്‍ക്ക് വൈഗയുടെ സമാപനസമ്മേളനത്തില്‍ വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *