മാഹി: ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങജില്‍ അവബോധം സൃഷ്ടിക്കാന്‍ ആയുര്‍വേദ കോളേജുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് രമേശ് പറമ്പത്ത് എം.എല്‍.എ പറഞ്ഞു. അഥര്‍വ്-2023 ഏകദിന ദേശിയ സെമിനാര്‍ മാഹി രാജീവ്ഗാന്ധി ആയൂര്‍വേദ മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുച്ചേരി ഭാരതിയ ചികിത്സാ വകുപ്പിന്റേയും സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റേയും സഹകരണത്തോടെയാണ് എകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കുബേര്‍ സംഗ് അധ്യക്ഷത വഹിച്ചു. ഡോ.ആര്‍.ശ്രീധരന്‍, ഡോ.കെ.വി പവിത്രന്‍, ഡോ. അനില്‍ മേലത്ത് സംസാരിച്ചു.
ഔഷധസസ്യ കൃഷിയിലെ ഗുണനിലവാര നിയന്ത്രണ രീതികള്‍, ഒറ്റമൂലി ചികിത്സയിലെ ആയൂര്‍വേദ ശാസ്ത്ര തത്വങ്ങള്‍, ഗവേഷണ രീതികള്‍, നാടന്‍ പച്ചമരുന്നുകളുടെ ഉപയോഗ രീതികള്‍, ചലന വൈകല്യങ്ങള്‍ക്കുള്ള ചികിത്സാരീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ ഡോ.കെ.സി ചാക്കോ, പ്രൊഫ. പി.വൈ അന്‍സാരി, ഡോ. പി.റാം മനോഹര്‍ പുതിയേടത്ത്, ഡോ. സുബ്രമണ്യ പധ്യാര്‍, ഡോ. ആലത്തിയൂര്‍ നാരായണന്‍ നമ്പി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ ഉള്‍പ്പെടെ 350ല്‍ പരം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.