കണ്ണൂര്‍: ദല്ലാള്‍ നന്ദകുമാറിന്റെ മാതാവിനെ ആദരിച്ചതില്‍ മറുപടിയുമായി സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍. താന്‍ കൊച്ചിയില്‍ പോയത് ഒരു പാര്‍ട്ടിപ്രവര്‍ത്തകനെ കാണാന്‍ പോയതാണ്. പിന്നീട് ക്ഷണപ്രകാരമാണ് വെണ്ണല തൈക്കാട്ട്മഹാദേവ ക്ഷേത്രത്തിലെ പരിപാടിക്ക് പോയത്. എന്നാല്‍, അത് ദല്ലാള്‍ നന്ദകുമാറിന്റെ ക്ഷപ്രകാരവുമല്ല, അവരുടെ മാതാവിനെ ആദരിക്കാനുമല്ല. മറിച്ച്, തന്റെ സുഹൃത്തും പഴയ കോണ്‍ഗ്രസ് നേതാവുമായ എം.ബി മുരളീധരന്‍ ക്ഷണപ്രകാരമാണ്.
എറണാകുളത്തെത്തിയപ്പോള്‍ മുരളീധരന്‍ വിളിക്കുകയും താന്‍ ഭാരവാഹിയായ ക്ഷേത്രത്തില്‍ ഒരു ചടങ്ങ് നടക്കുന്നുണ്ടെന്നും അവിടെ വരാന്‍ പറ്റുമോ എന്നും ചോദിച്ചു. എത്താമെന്ന് താന്‍ മറുപടിയും നല്‍കി. അങ്ങിനെയാണ് അമ്പലത്തില്‍ എത്തിയത്. അവിടെ ചെന്നപ്പോള്‍ കെ വി തോമസ് മാഷും അവിടെയുണ്ട്. കുറച്ച് നേരം അവിടെ ചിലവഴിച്ചപ്പോള്‍ പ്രായമായ അമ്മമാരെ ആദരിക്കുന്ന ചടങ്ങുണ്ടെന്ന് തന്നോട് പറഞ്ഞു. അവിടെയുള്ള പ്രായമായ ഒരു അമ്മയെ താന്‍ ആദരിക്കുകയും ചെയ്തു. പിന്നീടാണ് അത് നന്ദകുമാറിന്റെ അമ്മയാണ് എന്നറിഞ്ഞത്. ഇത്രയേ ഉണ്ടായുള്ളു. എന്നാല്‍ ചില മാധ്യമങ്ങള്‍ തന്നെ മനപ്പൂര്‍വം കുടുക്കാന്‍ വേണ്ടി കഥകള്‍ ചമക്കുകയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തനിക്ക് നന്ദകുമാറുമായിഒരു അടപ്പുവും ഇല്ല. തന്നെ വിശ്വസിച്ച് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ വന്നയാളാണ് എം.ബി മുരളീധരന്‍. അദ്ദേഹം ക്ഷണിച്ചത് കൊണ്ട് മാത്രമാണ് താന്‍ അവിടെ പോയതെന്നും ഇ.പി ആവര്‍ത്തിച്ചു.