ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

കോഴിക്കോട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ദിരാജി കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ മലാപ്പറമ്പ് ഇന്ദിരാജി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി.മെമ്പർ കെ.വി.സുബ്രഹ്മണ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണാധികാരി മാത്രമല്ല ഇന്ത്യയുടെ ആത്മാവറിഞ്ഞ് ഭാരണം നടത്തിയ ധീരവനിതയായിരുന്നെന്നും,ആദിവാസികളുടെയും,ദലിതരുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് അടിസ്ഥാനശിലയിട്ടതിൽ ഇന്ദിരാഗാന്ധിയുടെ പങ്ക് ശ്രദ്ധേയമാണെന്നും കെ.പി.സി.സി.മെമ്പർ കെ.വി.സുബ്രഹ്മണ്യൻ പറഞ്ഞു. മുൻ ചേവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പി.സദാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.ചേവായൂർ ബ്‌ളോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈ:പ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ,കോർപ്പറേഷൻ കൗൺസിലർ പ്രമീളാബാലഗോപാൽ,മഹിളാകോൺഗ്രസ്സ് ജില്ലാ ജന:സെക്രട്ടറി ലതാസദാശിവൻ എന്നിവർ പ്രസംഗിച്ചു.

ഇന്ദിരാജി കർച്ചറൽ ഫോറം സംഘടിച്ച ഇന്ദിരാജി അനുസ്മരണ സമ്മേളനം കെ.വി.സുബ്രഹ്മണ്യൻ ഉൽഘാടനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *