കോഴിക്കോട്: കോഴിക്കോട് പോര്‍ട്ട് ഓഫിസിന്റേയും കോര്‍പറേഷന്റേയും സഹകരണത്തോടെ 25ന് വൈകീട്ട് മൂന്ന് മണിക്ക് ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ് വളണ്ടിയര്‍മാര്‍ കോഴിക്കോട് ബീച്ച്, ഗാന്ധിറോഡ് ഏരിയ എന്നിവിടങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശുചിത്വ സന്ദേശത്തിനായി നടത്തുന്ന ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് ശോഭിത ഉദ്ഘാടനം ച്യെയും. ഷാന്‍സി സലാം (ഫസ്റ്റ് ലേഡി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍) ശുചിത്വ സന്ദേശം നല്‍കും. വിവിധ മേഖലകളിലെ പ്രഗല്‍ഭര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ജംഷി അരീക്കോട്, രക്ഷാധികാരികളായ അശ്രഫ് ദോസ്ത്, അബു വേങ്ങമണ്ണില്‍, അജീഷ് കുമാര്‍ കാളിക്കാവ്, വളണ്ടിയര്‍ ഷാജു സുന്ദര്‍, സാദിഖ് പന്നിക്കോട് എന്നിവര്‍ പങ്കെടുത്തു.