പത്മശ്രീ ചെറുവയല്‍ രാമനെ ആദരിക്കലും പുസ്തക പ്രകാശനവും 28ന്

പത്മശ്രീ ചെറുവയല്‍ രാമനെ ആദരിക്കലും പുസ്തക പ്രകാശനവും 28ന്

കോഴിക്കോട്: ശിവാനന്ദയോഗ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പത്മശ്രീ ജേതാവും നെല്ല്‌വിത്ത് സംരംഭകനുമായ വയനാട് സ്വദേശി ചെറുവയല്‍ രാമനെ ആദരിക്കലും ശിവാനന്ദയോഗ വിദ്യാപീഠം ആചാര്യ സുരേഷ് യോഗി രചിച്ച യോഗാമൃതം എന്ന പുസ്തകത്തിന്റെ പ്രകാശനവും 28ന് വൈകീട്ട് അഞ്ച് മണിക്ക് അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ പി.ആര്‍ നാഥന്‍ അധ്യക്ഷത വഹിക്കും. സ്വാമി വിവേകാമൃതാനന്ദപുരി ഭദ്രദീപം തെളയിക്കും. എം.കെ രാഘവന്‍ എം.പി പത്മശ്രീ ചെറുവയല്‍ രാമനെ പൊന്നാടയണിയിച്ച് ആദരിക്കും. കുമ്മനം രാജശേഖരന്‍ പുസ്തക പ്രകാശനം നടത്തും. പി.കെ ഗോപി പുസ്തകം ഏറ്റുവാങ്ങും. എം.ബാലകൃഷ്ണന്‍ പുസ്തക പരിചയം നടത്തും. വത്സന്‍ നെല്ലിക്കോട്, ഉണ്ണിരാമന്‍ മാസ്റ്റര്‍, എന്‍.വിജയരാഘവന്‍ ആശംസകല്‍ നേരും. ആചാര്യ സുരേഷ് യോഗി മറുപടി പ്രസംഗം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ വത്സന്‍ നെല്ലിക്കോട്, ആചാര്യ സുരേഷ് യോഗി, പി. ദിനേശന്‍ മാസ്റ്റര്‍, സത്യന്‍ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *