കോഴിക്കോട്: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയ(കിപ് )റിന്റെ ആഭിമുഖ്യത്തില്‍ എണ്ണൂറില്‍ പരം വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ ജില്ലാ സംഗമം 25ന് മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്റില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് ഐ.പി.എം സ്ഥാപക ഡയരക്ടര്‍ ഡോ.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുള്‍ മജീദ്.കെ (ചെയര്‍മാന്‍, കിപ്) അധ്യക്ഷത വഹിക്കും. ആദ്യ സെഷനില്‍ ‘പാലിയേറ്റീവ് കെയര്‍- ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയം ചര്‍ച്ച ചെയ്യും. പ്രദീപ് കൂറ്റനാട് (പ്രസിഡന്റ്, ഐ.എ.പി.സി, കേരള) ആശംസ നേരും. കുഞ്ഞമ്മദ് എം.കെ (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം) നന്ദി പറയും.
11.15 മുതല്‍ 12.15 വരെയുള്ള രാണ്ടാം സെഷനില്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരുടെ ഇത്തരവാദിത്വങ്ങള്‍ എന്ന വിഷയത്തില്‍ ഫസലും അബ്ദുല്‍ നാസറും (തിരൂര്‍) അവതരണം നടത്തും. ശശി കേളോത്ത് (ജനറല്‍ സെക്രട്ടറി, കിപ്) പ്രിസീഡിയം വഹിക്കും. 12.15 മുതല്‍ 1.15 വരെയുള്ള മൂന്നാമത് സെഷനില്‍ പാലിയേറ്റീവ് കെയര്‍ വ്യാപനം-നിലവിലുള്ള പ്രശനങ്ങള്‍, സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. മാത്യൂസ് നമ്പേലി (സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ പാലിയേറ്റീവ് കെയര്‍) അവതരണം നടത്തും. ഒ.ടി സുലൈമാന്‍ (ട്രഷറര്‍, കിപ്) പ്രിസീഡിയം വഹിക്കും. 2.15 മുതല്‍ 3.15 വരെയുള്ള നാലാമത് സെഷനില്‍ ഹോം കെയര്‍- മുന്നോട്ടുള്ള വഴിയെന്ന വിഷയത്തില്‍ സിസ്റ്റര്‍ ഷൈനിയും സിസ്റ്റര്‍ സിനിയും (ഐ.പി.എം ട്രെയിനേഴ്‌സ്) അവതരണം നടത്തും. ഇസ്മയില്‍ മൂസ (സെക്രട്ടറി, കിപ്) പ്രിസീഡിയം വഹിക്കും. 3.15 മുതല്‍ നാല് മണിവരെയുള്ള അഞ്ചാമത് സെഷനില്‍ കമ്മ്യൂണിറ്റി സൈക്യാട്രി-നാം ഏറ്റെടുക്കേണ്ടത് എന്ന വിഷയത്തില്‍ അബ്ദുല്‍ റഷീദ് കാരക്കുന്ന് (സൈക്യാട്രി കോ-ഓര്‍ഡിനേറ്റര്‍) അവതരണം നടത്തും. ഷഹീദ് ടി.പി (വൈസ് ചെയര്‍മാന്‍, കിപ്) പ്രിസീഡിയം വഹിക്കും. 4.30ന് സമാപന സമ്മേളനം എം.പി ശിവാനന്ദന്‍ ( ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. കെ.ടി രാജന്‍ (പ്രസിഡന്റ്, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്) ആശംസ നേരും. ജനപ്രതിനിധികളും സാംസ്‌കാരിക നായകരും പങ്കെടുക്കും. 4.30 മുതല്‍ അഞ്ച് മണിവരെ സാന്ത്വന സന്ദേശറാലി നടക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ അബ്ദുള്‍ മജീദ്.കെ, ജന.സെക്രട്ടറി ശശി കോളോത്ത്, ട്രഷറര്‍ ഒ.ടി സുലൈമാന്‍, സെക്രട്ടറി നിസാര്‍ അഹമ്മദ്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, മുജീബ് കോമത്ത് എന്നിവര്‍ സംബന്ധിച്ചു.